കോട്ടിക്കുളം റെയില്‍വേ മേല്‍പ്പാലം യുഡിഎഫ് പ്രക്ഷോഭത്തിലേക്ക്

ഉദുമ: 25 വര്‍ഷം മുമ്പ് പ്രാരംഭ നടപടികള്‍ തുടങ്ങിയ വെച്ച ‘ കോട്ടിക്കുളം
റെയില്‍വേ മേല്‍പാലം നിര്‍മ്മാണം ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രക്ഷോഭം നടത്താന്‍ യുഡിഎഫ് ഉദുമ പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു.
കോട്ടിക്കുളം ആര്‍ഒബി റെയില്‍വേ ഒരു ഏക്കറോളം’ സ്ഥലം 20 വര്‍ഷം മുന്‍പ് ഏറ്റെടുത്തുവെങ്കിലും സംസ്ഥാന സര്‍ക്കാര്‍ തുടര്‍ നടപടികള്‍ എടുക്കാത്തതിനാല്‍ റെയില്‍ വേ പിങ്ക് ബുക്കില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.
രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി പ്രശ്‌നം പാര്‍ലമെന്റില്‍ ഉന്നയിക്കുകയും ഓള്‍ പാര്‍ട്ടി ആക്ഷന്‍ കമ്മിറ്റിയുടെ പ്രയത്‌നത്തിലൂടെ റെയില്‍വേ
പിങ്ക് ബുക്കില്‍ ഉള്‍പ്പെടുത്തുകയും 2023 ജനുവരി 13ന് റെയില്‍വേ അന്തിമ അനുമതി നല്‍കുകയും ചെയ്തു.
കേരള സര്‍ക്കാരിന് റെയില്‍വേ ഭൂമി യാതൊരു തുകയും ഈടാക്കാതെ വിട്ടുനല്‍കുകയും ചെയ്തു. പ്രോജെക്ടിന്റെ 50% കേരള സര്‍ക്കാരും 50% റയില്‍വേയും വഹിക്കേണ്ട പ്രസ്തുത പദ്ധതിയുടെ കരാറ് ചുമതലകള്‍ RBDCK ക്ക് ആണ്. അന്തിമ അനുമതി ലഭിച്ചെങ്കിലും 27 മാസമായി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കേരള സര്‍ക്കാരിന് ആയില്ല. ടെണ്ടര്‍ നടപടികള്‍ ആദ്യം വിളിച്ചെങ്കിലും ആരും പങ്കെടുക്കാത്തതിനാല്‍ റീടെണ്ടറില്‍ എറണാക്കുളം ആസ്ഥാനമായ ഒരു കമ്പനി ടെണ്ടര്‍ വിളിക്കുകയും ചെയ്തു.
കമ്പനി എസ്റ്റിമേറ്റ് തുകയെക്കാളും 22 ശതമാനം അധികം കോട്ട് ചെയ്തതിനാല്‍ മന്ത്രിസഭാ തീരുമാനം ആവശ്യമായി വന്നു. അതിന് വേണ്ടിയുള്ള നടപടികള്‍ എട്ട് മാസമായിട്ടും സ്ഥലം എംഎല്‍എയ്ക്ക് മുന്‍ കൈ എടുത്ത് ചെയ്യിപ്പിക്കാനായില്ല. റെയില്‍വേ ആക്ഷന്‍ കമ്മിറ്റി യോഗത്തില്‍ ധനമന്ത്രി അംഗീകരിച്ച് ഒപ്പ് വെച്ചു എന്ന് എം. എല്‍. എ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇത് വസ്തുതാ വിരുദ്ധമാണെന്ന് ആക്ഷന്‍ കമ്മിറ്റി കണ്ടെത്തുകയും ചെയ്തു. ടെണ്ടര്‍ ഓപ്പണ്‍ ചെയ്തിട്ട് 27 മാസമായിട്ടും പണി തുടങ്ങാന്‍ സാധിക്കാത്തത് എംഎല്‍എയുടെ വന്‍ വീഴ്ചയാണെന്ന് യോഗം ആരോപിച്ചു.
ജില്ലയുടെ ടൂറിസം ഹബ്ബായ ഉദുമ പഞ്ചായത്തില്‍പ്പെടുന്ന കോട്ടിക്കുളം മേല്‍പാലത്തിന്റെ അനിവാര്യത മനസിലാക്കി അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഉദുമ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി ഏപ്രില്‍ 15ന് 4 മണിക്ക് പാലക്കുന്നില്‍ ധര്‍ണ സംഘടിപ്പിക്കും. നടപടി ഇല്ലെങ്കില്‍ തുടര്‍ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.
ഡിസിസി മുന്‍ പ്രസിഡന്റ് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് യുഡിഎഫ് ചെയര്‍മാന്‍ കാപ്പില്‍
കെബിഎം ഷെരീഫ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ബി ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു
മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസി ഡന്റ് കെഇഎ ബക്കര്‍, പഞ്ചായത്ത് യുഡിഎഫ് നേതാക്കളായ വി ആര്‍ വിദ്യാസാഗര്‍, ഗീതാ കൃഷ്ണന്‍, ശ്രീധരന്‍ വയലില്‍, എംഎച്ച് മുഹമ്മദ് കുഞ്ഞി, പ്രഭാകരന്‍ തെക്കേക്കര, കാദര്‍ കാതീം, ഉദയമംഗലം സുകുമാരന്‍,
ബി കൃഷ്ണന്‍,
സുബൈര്‍ കേരള,
താജുദ്ധീന്‍
കോട്ടിക്കുളം,
അബ്ദുള്‍ റഹിമാന്‍ കറാമ , കാപ്പില്‍ സിയാസ് കമലാക്ഷന്‍, പി.പി.ശ്രീധരന്‍, അമ്പാടി ഉദയ മംഗലം ,
വാസുമാങ്ങാട് ,അബ്ദുല്‍ സലാം,
കളനാട് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സൈനബ അബൂബക്കര്‍,
ചന്ദ്രന്‍ നാലാം വാതുക്കല്‍,
സുനില്‍
കുമാര്‍,
ബഷീര്‍ പാക്യാര,
നഫീസ പാക്യാര, ശകുന്തള,
ബിന്ദുസുധന്‍, ഹാരിസ് അങ്കക്കളരി, ജാസ്മീന്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *