കോട്ടപ്പുറം ഹൗസ് ബോട്ട് ടെര്‍മിനലില്‍ സംഘടിപ്പിച്ച പരിപാടി ഐ എന്‍ എല്‍ കാസര്‍ഗോഡ് ജില്ലാ പ്രസിഡണ്ട് എം ഹമീദ് ഹാജി ഉല്‍ഘാടനം ചെയ്തു. മമ്മു കോട്ടപ്പുറം അധ്യക്ഷത വഹിച്ചു. നീലേശ്വരം നഗരസഭ വൈസ് ചെയര്‍മാന്‍ പി പി മുഹമ്മദ് റാഫി ലഹരി വിരുദ്ധ പ്രഭാഷണവും പ്രതിജ്ഞയും നടത്തി. ഐ എന്‍ എല്‍ കാസര്‍ഗോഡ് ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം ഇബ്രാഹിം, നാഷണല്‍ യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സിദ്ധീഖ് ചെങ്കള, നീലേശ്വരം നഗരസഭ സ്ഥിരം സമിതി അധ്യക്ഷാരായ വി ഗൗരി, പി ഭാര്‍ഗവി, ടി പി ലത, കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുള്ള, നീലേശ്വരം നഗരസഭ കൗണ്‍സിലര്‍ റഫീഖ് കോട്ടപ്പുറം, ഇടയില്ലം രാധാകൃഷ്ണന്‍ നായര്‍, കോട്ടപ്പുറം ശ്രീ വൈകുണ്ഠ ക്ഷേത്ര കമ്മിറ്റി സെക്രട്ടറി എ രാജു, കോട്ടപ്പുറം ജമാഅത് പ്രസിഡണ്ട് കെ പി കമാല്‍, ആനച്ചാല്‍ ഖിള്ര്‍ ജുമാ മസ്ജിദ് ഖത്തീബ് അഹമ്മദ് സയീദ് ഫാളിലി, നീലേശ്വരം പോലീസ് ഇന്‍സ്പെക്ടര്‍ പ്രതീപ് കെ.വി വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ മാമുനി വിജയന്‍, സതീഷ് കുമാര്‍, കെ നസീര്‍, പി വിജയകുമാര്‍, പെരുമ്പ മുഹമ്മദ്, ഇ കെ അബ്ദുല്‍ മജീദ്, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, സുരേഷ് പുതിയേടത്ത്, ഐ എന്‍ എല്‍ നേതാക്കളായ വി കെ ഹനീഫ ഹാജി, റസാഖ് പുഴക്കര, എ സി ഷാഹുല്‍ ഹമീദ്, ഹാഷിം പടന്ന, കാദര്‍ മാസ്റ്റര്‍, കോട്ടയില്‍ റഹൂഫ്, ടി പി മുഹമ്മദ് കുഞ്ഞി, എന്നിവര്‍ സംസാരിച്ചു. ഷംസുദ്ദീന്‍ അറിഞ്ചിറ സ്വാഗതവും ഷരീഫ് കോട്ടപ്പുറം നന്ദിയും പറഞ്ഞു.