പാലക്കുന്ന് : സംസ്ഥാന സ്‌കൂള്‍, കോളേജ് കായിക മേളകളില്‍ പഞ്ചഗുസ്തി കായിക ഇനമായി ഉള്‍പ്പെടുത്തണമെന്ന് ജില്ലാ ആം റെസ്ലിംഗ് അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. പാലക്കു ന്ന് അംബിക ആര്‍ട്‌സ് കോളജില്‍ ചേര്‍ന്ന യോഗത്തില്‍ മുന്‍ അന്തര്‍ ദേശീയ പഞ്ചഗുസ്തി താരം എം. വി. പ്രദീഷ് മീത്തല്‍ അധ്യക്ഷത വഹിച്ചു. പള്ളം നാരായണന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിരീക്ഷകന്‍ ടി. വി. കൃഷ്ണന്‍, വി. ടി. സമീര്‍ കോഴിക്കോട്, സതീശന്‍ നമ്പ്യാര്‍ കരിപ്പോടി , മുരളി പള്ളം, വിജയന്‍ ആറാട്ടുകടവ്, പള്ളം നാരായണന്‍, വൈഭവ് എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍ :
പള്ളം നാരായണന്‍ (പ്രസി.),
ബാലകൃഷ്ണന്‍ കൊക്കാല്‍, രാജേഷ് കടിക്കാല്‍, (വൈ. പ്രസി.),
എം. വി. പ്രദീഷ് മീത്തല്‍ (സെക്ര.),
വൈഭവ് കാഞ്ഞങ്ങാട്, രാകേഷ് പാലക്കുന്ന് (ജോ. സെക്ര),
സുരേഷ് മോഹന്‍ കാഞ്ഞങ്ങാട് (ട്രഷ.),
എം. വി. പ്രദീഷ് (ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നോമിനി).