പെരിയാട്ടടുക്കം: പെരിയാട്ടടുക്കം അയ്യപ്പ ഭജന മന്ദിരം 18 -മത് വാര്‍ഷികവും ആഴിപൂജയും നവംബര്‍ 24 മുതല്‍ 26 വരെ നടക്കും. ആഘോഷ കമ്മിറ്റി രൂപീകരണയോഗം പള്ളിക്കര പഞ്ചായത്ത് വാര്‍ഡ് അംഗം ഇ. പ്രസീത ഉദ്ഘാടനം ചെയ്തു. മന്ദിരം പ്രസിഡന്റ്
രവിരാജ് പെരിയാട്ടടുക്കം അധ്യക്ഷനായി.
സെക്രട്ടറി പവിത്രന്‍ പനയാല്‍, ഗുരുസ്വാമി സുകുമാരന്‍, പനയാല്‍ മഹാ ലിംഗേശ്വര ക്ഷേത്രം പ്രസിഡന്റ് എം. ബാലകൃഷ്ണന്‍ നായര്‍, മാതൃസമിതി പ്രസിഡന്റ് ശൈലജ അശോകന്‍, വാര്‍ഡ് അംഗം ശോഭന അജയന്‍, ഗോപാല കൃഷ്ണന്‍ അംബങ്ങാട്, കൃഷ്ണന്‍ നമ്പൂതിരി, നാരായണ ബട്ടത്തൂര്‍, വിശ്വനാഥന്‍ തൂവല്‍, കളിങ്ങോത് നാരായണന്‍, ബാബു ജ്യോതിര്‍ഭവന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: എം.കൃഷ്ണന്‍ നായര്‍ മുനിക്കള്‍ (ചെയര്‍മാന്‍.), രവിരാജ് പെരിയാട്ടടുക്കം (കണ്‍വീനര്‍.), മനോഹരന്‍ ആചാരി ( ഖജാജി.)