പടന്നക്കാട് നെഹ്‌റു കോളേജും കാഞ്ഞങ്ങാട് മേലങ്കോട് എ സി കണ്ണന്‍ നായര്‍ സ്മാരക ഗവണ്മെന്റ് യു പി സ്‌കൂളും കാര്‍ബണ്‍ നെഗറ്റീവ് സ്ഥാപനങ്ങളായി
ഹരിത കേരളം മിഷന്‍ 56സ്ഥാപനങ്ങള്‍ നെറ്റ് സീറോ കാര്‍ബണ്‍ സ്ഥിതി വിലയിരുത്തിയതില്‍ ആദ്യഘട്ടത്തില്‍ എട്ട് സ്ഥാപനങ്ങള്‍ കാര്‍ബണ്‍ നെഗറ്റീവ് ആണെന്ന് കണ്ടെത്തി. ഇതില്‍ കാസര്‍കോട് ജില്ലയിലെ പടന്നക്കാട് നെഹ്‌റു കോളേജും കാഞ്ഞങ്ങാട് മേലങ്കോട് എ സി കണ്ണന്‍ നായര്‍ സ്മാരക ഗവണ്മെന്റ് യു പി സ്‌കൂളും ഉള്‍പ്പെടുന്നു. പ്രഥമിക വിലയിരുത്തല്‍ നടത്തിയതില്‍ കാര്‍ബണ്‍ നെഗറ്റീവ് ആണെന്ന് കണ്ടെത്തിയ സംസ്ഥാനത്തെ ഏക സര്‍ക്കാര്‍ വിദ്യാലയം മേലങ്കോട്ട് എസി കണ്ണന്‍ നായര്‍ ഗവണ്‍മെന്റ് യുപി സ്‌കൂള്‍ ആണ്. സ്ഥാപനത്തില്‍ ഊര്‍ജവിനിയോഗം, കാര്‍ബണ്‍ എമിഷന്‍ വിലയിരുത്തുകയും, കാര്‍ബണ്‍ ആഗിരണം ചെയ്യുന്ന അളവും ഉപാധികളും വിലയിരുത്തി പൊരുത്തപ്പെടുത്തിയപ്പോള്‍ കാര്‍ബണ്‍ നിലവാരം നെഗറ്റീവ് നിലയില്‍ എത്തിയതിനാണ് പുരസ്‌കാരം. തിരുവനന്തപുരം ടാഗോര്‍ തീയേറ്റര്‍ നടന്ന ചടങ്ങില്‍ ഐ ബി സതീഷ് എം.എല്‍.എയില്‍ സാക്ഷ്യ പത്രവും ഏറ്റുവാങ്ങി.