രാവണീശ്വരം: വര്‍ധിച്ചു വരുന്ന ലഹരി ആശക്തിക്കെതിരെയും സമൂഹത്തെ കാര്‍ന്നു തിന്നുന്ന ലഹരിക്കെതിരെയും രാവണീശ്വരം അഴീക്കോടന്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ നാട്ടു കൂട്ടായ്മയും, ലഹരി വിരുദ്ധ പ്രതിജ്ഞയും, ജ്വാലയും സംഘടിപ്പിച്ചു.പരിപാടി കാഞ്ഞങ്ങാട് ഡി. വൈ. എസ്. പി.
ബാബു പെരിങ്ങേത്ത് പരിപാടി ഉത്ഘാടനം ചെയ്തു. ലഹരി വിപത്തിനെതിരെ നാട് ഒറ്റക്കെട്ടായി പ്രതിരോധം തീര്‍ത്തില്ലെങ്കില്‍ ഇനിയുള്ള യുവത്വം ലഹരിക്ക് അടിമപ്പെട്ടു പോyi നാടിനും സമൂഹത്തിനും ഉപകാരം ഇല്ലാത്തവരായി തീരുമെന്ന് ഡി.വൈ.എസ്.പി അഭിപ്രായപ്പെട്ടു . ക്ലബ്ബ് പ്രസിഡണ്ട് പി. പ്രകാശന്‍ അധ്യക്ഷത വഹിച്ചു.ഹോസ്ദുര്‍ഗ് ജനമൈത്രി പോലീസ് ഓഫീസര്‍ പ്രദീപന്‍ കോതോളി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം. ജി. പുഷ്പ, അജാനൂര്‍ പഞ്ചായത്ത് മെമ്പര്‍ എം. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ക്ലബ്ബ് പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ലഹരി വിരുദ്ധ ജ്വാല തീര്‍ത്തു. ക്ലബ് സെക്രട്ടറി വിനോദന്‍ കെ. വി. സ്വാഗതവും ക്ലബ് ട്രഷറര്‍ രവീന്ദ്രന്‍ കെ. വി. നന്ദിയും പറഞ്ഞു.