ജില്ലാ ടിബി എലിമിനേഷന്‍ ബോര്‍ഡ് യോഗം ചേര്‍ന്നു

ജില്ലയിലെ 10 പഞ്ചായത്തുകള്‍ക്ക് ക്ഷയരോഗ മുക്ത അവാര്‍ഡ് നല്‍കാനുള്ള ശുപാര്‍ശ ജില്ലാ ക്ഷയരോഗനിവാരണ ബോര്‍ഡ് യോഗം അംഗീകരിച്ചു. നാല് പഞ്ചായത്തുകള്‍ക്ക് സില്‍വര്‍ പദവിയും ആറു പഞ്ചായത്തുകള്‍ക്ക് വെങ്കല പദവിയും ആണ് നല്‍കുക. എ
ഡി.എം പി. അഖിലിന്റെ ചേമ്പറില്‍ ചേര്‍ന്ന യോഗം ജില്ലയിലെ ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളും ക്ഷയരോഗമുക്തമായി പ്രഖ്യാപിക്കുവാനുള്ള ശ്രമങ്ങള്‍ ആകണം ഇനി ഉണ്ടാകേണ്ടതെന്ന് യോഗം വിലയിരുത്തി.
അതിര്‍ത്തികളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു ദക്ഷിണ കാനറാ ജില്ലയിലെ ആരോഗ്യ വിഭാഗം ഉള്‍പ്പെടുന്ന ക്രോസ്ബോര്‍ഡര്‍ യോഗം വിളിച്ചു ചേര്‍ക്കാനും പുതിയ സര്‍ക്കാര്‍ ഉത്തരവ് കൂടി പരിഗണിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് രോഗബാധിതര്‍ക്കുള്ള ന്യൂട്രിഷന്‍ കിറ്റ് വിതരണത്തിനുള്ള പ്രൊജക്ട് തയ്യാറാക്കാന്‍ ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. ജില്ലാ ടിബി ഓഫീസര്‍ ഡോ. ആരതീ രഞ്ജിത്, ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍ ഡോ. സന്തോഷ് ബി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ. എ കെ രേഷ്മ, വിവിധ വകുപ്പുകളിലെ ജില്ലാ തല ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *