പാലക്കുന്ന് : പാലക്കുന്ന് ടൗണിലും സമീപത്തെ സ്വകാര്യ പറമ്പുകളിലും
തെരുവു നായ ശല്യം അനുദിനം വര്‍ധിച്ചു വരുന്നു. പുലര്‍ച്ചെ സംഘം ചേര്‍ന്നാണ് ഇവറ്റകളുടെ യാത്ര. റയില്‍വേ സ്റ്റേഷന്‍ പരിസരത്തും സ്റ്റേഷന്‍ റോഡിലും പാലക്കുന്ന് കവലയിലുമാണ് നായ കൂട്ടങ്ങള്‍ യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നത്. പ്രത്യേക ഗ്രൂപ്പുകളായാണ് നിത്യ സഞ്ചാരം. ആളൊഴിഞ്ഞ സ്വകാര്യ പറമ്പുകളില്‍ രാത്രി കാലങ്ങളില്‍ ഓരിയിട്ട് ബഹളമുണ്ടാക്കുന്നത് മൂലം സമീപത്തെ
വീട്ടുകാര്‍ക്കും ശല്യമാകുന്നുണ്ട്. റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റുഫോം സ്ഥിരം വാസ സ്ഥലമാക്കിയ നായ്ക്കള്‍ ഉണ്ടെങ്കിലും അവ ആരെയും ഉപദ്രവിച്ച തായി പരാതിയില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.