ബന്തടുക്ക : വനം – ജലം ദിനാഘോഷങ്ങളുടെ ഭാഗമായി കാസര്‍ഗോഡ് വനം റെയ്ഞ്ച് ബന്തടുക്ക സെക്ഷന്‍ സ്റ്റാഫും കാട്ടികജേ വന സംരക്ഷണ സമിതി, നാട്ടുകാര്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മണ്ടക്കോല്‍ റിസര്‍വ്വ് വനത്തിന്റെ തലപച്ചേരി ഗുഡഡുക്ക ഇക്കൊ റീ സ്റ്റോറേഷന്‍ ഏരിയയില്‍ ഉപയോഗശൂന്യമായ കുളം നവീകരിച്ചു, പക്ഷികള്‍ക്ക് വെള്ളം കൊടുക്കുന്ന പദ്ധതിയും നടത്തി. ഇത് നിലവിലെ മനുഷ്യ വന്യ ജീവി സംഘര്‍ഷത്തെ ലഘൂകരിക്കും എന്നും ജനവാസ മേഖലയില്‍ വന്യമൃഗങ്ങള്‍ എത്തുന്നത് തടയും എന്നും കാസര്‍ഗോഡ് ഡി. എഫ് .ഓ സാക്ഷ്യപ്പെടുത്തുന്നു. കേരള വനം വകുപ്പ് കാടിനുള്ളില്‍ വെള്ളം തീറ്റ ഭക്ഷണം എന്നിവ ഒരുക്കുന്ന ഫുഡ് ഫോഡര്‍ വാട്ടര്‍ മിഷന്റെ ഭാഗമായി കാസര്‍ഗോഡ് വനം ഡിവിഷന്‍ 150 ഓളം നീര്‍കുഴികള്‍ ഇതിനോടകം തന്നെ നിര്‍മ്മിച്ച് കഴിഞ്ഞു. പരിപാടിയില്‍ കാസര്‍ഗോഡ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ വിനോദ് കുമാര്‍ സി വി , ബന്തടുക്ക സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ രാജു. എം.പി, കാട്ടികജേ വന സംരക്ഷണ സമിതി പ്രസിഡണ്ട് വെങ്കിട്ടരമണ , സെക്രട്ടറി വിനീത് ബി, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ മാരായ രാഹുല്‍ ആര്‍.കെ , ആതിര എം , രാജേഷ്, ശിവകീര്‍ത്ത , സുധീഷ്, അഭിലാഷ്, സുധാകര എന്നിവര്‍ നേതൃത്ത്വം നല്‍കി.