ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ലോക വദനാരോഗ്യ ദിനം ആചരിച്ചു. കുടുംബാരോഗ്യ കേന്ദ്രം എണ്ണപ്പാറയില്‍ വെച്ച് നടന്ന ചടങ്ങ് പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലക്ഷ്മി എം ഉദ്ഘാടനം ചെയ്തു. കോടോം ബെളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീജ അധ്യക്ഷയായിരുന്നു. ദിനാചരണത്തോടനുബന്ധിച്ച് ബോധവല്‍ക്കരണ സെമിനാറും, ഡെന്റല്‍ കി
റ്റുവിതരണവും, ലഘുലേഖ പ്രകാശനവും നടത്തി.
പരപ്പ ബ്ലോക്ക് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജനി കൃഷ്ണന്‍, ആരോഗ്യ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയശ്രീ എന്‍ എസ്, കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ദാമോദരന്‍, വാര്‍ഡ് മെമ്പര്‍ അനില്‍കുമാര്‍ പി, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സന്തോഷ് കെ, പൂടംങ്കല്ല് താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. സുകു സി, എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്യാം മോഹന്‍, ഡെന്റല്‍ സര്‍ജന്‍ അയന പി, ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ &മീഡിയ ഓഫീസര്‍ കൃഷ്ണദാസ്, ടി ഇ ഓ സലിം താഴെകോറോത്ത്, എന്നിവര്‍ സംസാരിച്ചു. ജില്ല എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ അബ്ദുല്‍ ലത്തീഫ് മഠത്തില്‍ സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജിഷ പി കെ നന്ദിയും പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ച ബോധവല്‍ക്കരണ സെമിനാര്‍ ഡെന്റല്‍ സര്‍ജന്‍ ഡോ. സ്മിതാ കെ വി നേതൃത്വം നല്‍കി. വദനരോഗ്യ ദിനത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നടന്ന ചടങ്ങ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ജീജ എം.പി ഉദ്ഘാടനം ചെയ്തു. നേഴ്‌സിങ് സൂപ്രണ്ട് സ്‌നേഹലത, ഡോ. വിവേക് ആര്‍ നായര്‍, ഡോ. രാകേഷ് പി എന്നിവര്‍ സംസാരിച്ചു. ഐ ഡി എ കോസ്റ്റല്‍ മലബാര്‍ ബ്രാഞ്ച് പ്രസിഡന്റ് ഡോ. രശ്മി ഹരിദാസ്, ജൂനിയര്‍ ഡെന്റല്‍ കണ്‍സള്‍ട്ടന്റ് ഡോ. ശ്രീദേവി നമ്പ്യാര്‍ എം എന്നിവര്‍ ക്ലാസ് എടുത്തു.
2025 വദനാ രോഗ്യ ദിനത്തിന്റെ സന്ദേശം ‘സന്തുഷ്ട വദനം സന്തുഷ്ട മനസ്സ്’ എന്നതാണ്. മാനസികാരോഗ്യത്തില്‍ ദന്ത സംരക്ഷണത്തിന്റെ പ്രാധാന്യം എടുത്തു പറയുന്നതാണ് ഈ സന്ദേശം. ദേശീയ വദനാ രോഗ്യപരിപാടിയുടെ ഭാഗമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസര്‍ഗോഡ് ജനറല്‍ ആശുപത്രി, ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ചെറുവത്തൂര്‍ എന്നിവിടങ്ങളില്‍ ഡെന്റല്‍ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കുട്ടികളുടെ ദന്ത സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഡി ഇ ഐ സി യില്‍ ഡെന്റല്‍ സര്‍ജന്റെയും, ഡെന്റല്‍ ഹൈജീനിസ്റ്റി ന്റെയും സേവനം ലഭ്യമാണ്. ശരിയായ ഭക്ഷണ രീതി, കൃത്യമായി ഇടവേളകളില്‍ ഉള്ള ദന്ത പരിശോധന എന്നീ വിവിധ ദന്തരോഗ്യ വിഷയങ്ങളില്‍ പൊതുജനങ്ങളുടെ ഇടയില്‍ ബോധവല്‍ക്കരണം ഊര്‍ജ്ജപ്പെടുത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ വി രാംദാസ് അറിയിച്ചു