രാജപുരം: കെ വി വി ഇ എസ് മാലക്കല്ല് യൂണിറ്റ് മാലക്കല്ല് വ്യാപാര ഭവനില്‍ വെച്ച് നടത്തിയ ഇഫ്താര്‍ സംഗമം യൂണിറ്റ് പ്രസിഡന്റ് കെ അഷ്‌റഫിന്റെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡണ്ട് കെ അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു,കള്ളാര്‍ മസ്ജിദ് ഇമാം സൈനുദ്ദീന്‍ മൗലവി ഇഫ്താര്‍ സന്ദേശം നല്‍കി.മാലക്കല്ല് ലൂര്‍ദ് മാതാ ചര്‍ച്ച് വികാരി ഫാദര്‍ ഡിനോ കുമ്മാനിക്കാട്ട് ,കളളാര്‍ മഹാവിഷ്ണു ക്ഷേത്രം ഭാരവാഹി വേണുഗോപാല്‍, കെ വി വി ഇ എസ് ജില്ലാ ജനറല്‍ സെക്രട്ടറി കെ ജെ സജി,ജില്ലാ സെക്രട്ടറി ദാമോദരന്‍ കുറ്റിക്കോല്‍, രാജപുരം പ്രസ് ഫോറം പ്രസിഡണ്ട് രവീന്ദ്രന്‍ കൊട്ടോടി,കോളിച്ചാല്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് എം എന്‍ രാജീവന്‍,ജെ സി ഐ പ്രതിനിധി റോണി പോള്‍,ഓട്ടോ റിക്ഷ യൂണിയന്‍ ഭാരവാഹികളായ ഭരതന്‍,ബെന്നി ഇലക്കാട്ട് പറമ്പില്‍, കെ വി വി ഇ എസ് വിവിധ യൂണിറ്റ് പ്രസിഡണ്ട് മാരായ ജോസഫ് പി എ , കെ എന്‍ വേണു ,സുനില്‍ കുമാര്‍ പി എന്‍ ,മധു എന്‍ ,വനിതാ വിങ്ങ് ജില്ലാ സെക്രട്ടറി ഗീത നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.സോജന്‍ മാത്യു സ്വാഗതവും സജി എയ്ഞ്ചല്‍ നന്ദിയും പറഞ്ഞു.