മാലക്കല്ല് : 2024 – 25 അദ്ധ്യാന വര്‍ഷത്തിലെ അക്കാദമിക മികവുകളുടെ അവതരണമായ പഠനോത്സവം സെന്റ് മേരീസ് എ യു പി സ്‌കൂള്‍ മാലക്കല്ലില്‍ അസിസ്റ്റന്റ് മാനേജര്‍ ഫാദര്‍ ടിനോ ചാമക്കാലായിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ മിനി ഫിലിപ്പ്, പിടിഎ പ്രസിഡന്റ് സജി എ സി, മദര്‍ പിടിഎ പ്രസിഡണ്ട് ഷൈനി ടോമി, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സജി എം എ, എസ്.ആര്‍.ജി. കണ്‍വീനര്‍ മോള്‍സി എന്നിവര്‍ സംസാരിച്ചു. വിവിധ ക്ലാസ്സുകളുടെ മാഗസിനുകള്‍ പ്രകാശനം ചെയ്യുകയും ജില്ലയിലെ മികച്ച വിദ്യാലയമായ സെന്റ് മേരീസ് എ യു പി സ്‌കൂള്‍ മാലക്കല്ലിന്റെ പഠന നേട്ടങ്ങളുടെ അവതരണമായ പഠനോത്സവം രാവിലെ ക്ലാസ് തലവും ഉച്ചകഴിഞ്ഞ് സ്‌കൂള്‍തലവും എന്നിങ്ങനെ രണ്ട് ഘട്ടങ്ങളായാണ് നടന്നത്. 600 ല്‍ പരം കുട്ടികളുടെ പഠന നേട്ടങ്ങളുടെ അവതരണവും 300ല്‍ അധികം രക്ഷിതാക്കളുടേയും നാട്ടുകാരുടെയും സാന്നിധ്യം കൊണ്ട് പഠനോത്സവം നാടിന്റെ ഉത്സവമായി മാറി.