രാജപുരം: മെയ് 8, 9, 10 തിയ്യതികളില്‍ നടക്കുന്ന അഞജനമുക്കൂട് ചേലക്കോടന്‍ തറവാട് പുന:പ്രതിഷ്ഠയുടെയും തെയ്യംകെട്ട് മഹോത്സവത്തിന്റെയും നോട്ടീസ് പ്രകാശനവും, സാമ്പത്തിക സമാഹരണത്തിന്റെ ഉദ്ഘാടനവും ദേവസ്ഥാന സന്നിധിയില്‍ നടന്ന ചടങ്ങില്‍ അഞ്ഞനമുക്കൂട് എം കുഞ്ഞമ്പു നായര്‍ ആഘോഷ കമ്മിറ്റി ചെയര്‍മാനും പഞ്ചായത്ത് പ്രസിഡന്റുമായ ടി കെ നാരായണന് നല്‍കി നിര്‍വ്വഹിച്ചു. പഞ്ചായത്തംഗം സബിത ബി, ആഘേഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ദമോദരന്‍ പന്നിത്തോളം, ട്രഷറര്‍ ഇ ബാലകൃഷ്ണന്‍ അടുക്കം,
ഫിനാസ് കമ്മിറ്റി ചെയര്‍മാന്‍ ഇ കുഞ്ഞമ്പു മാസ്റ്റര്‍, എച്ച് കാരി, കല്ലളന്‍ തുടങ്ങി തറവാട്ട് അംഗങ്ങളും,നാട്ടുകാരും ചടങ്ങില്‍ സംബന്ധിച്ചു.