രാജപുരം : മലബാര്‍ ക്‌നാനായ കുടിയേറ്റ ദിനാചരണവും പ്രൊഫ വി ജെ കണ്ടോത്ത് അനുസ്മരണവും കോട്ടയം അതിരൂപത മെത്രാപ്പൊലീത്ത മാര്‍ മാത്യു മൂലക്കാട്ട്
ഉദ്ഘാടനം ചെയ്തു. കുടിയേറ്റ ജനതയുടെ ത്യാഗപൂര്‍ണമായ ജീവിത മാതൃക പുതുതലമുറ സ്വായത്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കെസിസി മലബാര്‍ റിജിയണല്‍ പ്രസിഡന്റ് ജോസ് കണിയാപറമ്പില്‍ അധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിയില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യ പ്രഭാഷണം നടത്തി. കോട്ടയം അതിരൂപത പ്രൊ. പ്രോട്ടോ സിഞ്ചലുസ് ഫാ.തോമസ് ആനിമൂട്ടില്‍ കുടിയേറ്റ പിതാക്കന്മാരെ ആദരിച്ചു. സ്വാഗത സംഘ ചെയര്‍മാന്‍ ഫാ.ജോയി കട്ടിയാങ്കല്‍, കെസിവൈഎല്‍ മലബാര്‍ റീജിയണല്‍ ചാപ്ലിയന്‍ ഫാ.സൈജു മേക്കര, കെസിവൈഎല്‍ മലബാര്‍ റിജിയണല്‍ പ്രസിഡന്റ് ജാക്‌സന്‍ സ്റ്റീഫന്‍,, കെസിഡബ്ല്യുഎ മലബാര്‍ റീജിയണല്‍ പ്രസിഡന്റ് ബിന്‍സി ടോമി തുടങ്ങിയവര്‍ സംസാരിച്ചു. കെസിസി അതിരൂപത പ്രസിഡന്റ് ബാബു പറമ്പടത്തുമലയില്‍ പ്രൊഫ .കണ്ടോത്ത് അനുസ്മരണം നടത്തി. കെസിസി അതിരുപത പ്രസിഡന്റ് ബേബി മുളവേലിപ്പുറത്ത്, കെസിവൈഎല്‍ അതിരൂപത പ്രസിഡന്റ് ജോണീസ് പി.സ്റ്റീഫന്‍, കെസിസി രാജപുരം ഫൊറോന പസിഡന്റ് ഒ.സി.ജയിംസ്, കെസിഡബ്ല്യുഎ രാജപുരം ഫൊറോന പ്രസിഡന്റ് പെണ്ണമ്മ ജയിംസ്, കെസിവൈഎല്‍ രാജപുരം ഫൊറോന പ്രസിഡന്റ് ബെന്നറ്റ് പി.ബേബി എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു.
സ്വാഗത സംഘം വര്‍ക്കിങ് ചെയര്‍മാന്‍ രാജപുരം ഫൊറോന വികാരി ഫാ.ജോസ് അരീചിറ സ്വാഗതവും, കെസിസി മലബാര്‍ റീജിയന്‍ സെക്രട്ടറി ഷിജു കുറാനയില്‍ നന്ദിയും പറഞ്ഞു.