രാജപുരം: ആശാവര്‍ക്കര്‍മാരോടുള്ള സര്‍ക്കാര്‍ അവഗണനയ്ക്കെതിരെ കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജപുരം ടൗണില്‍ പന്തം കൊളത്തി പ്രതിഷേധ പ്രകടനം നടത്തി. ആശാവര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും അവരോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ചും ‘ആശാവര്‍ക്കര്‍മാര്‍ക്ക് നീതി നല്‍കൂ’യെന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നടത്തി പ്രകടനം
ഡിസിസി സെക്രട്ടറി പി.വി സുരേഷ് ഉദ്ഘാടനം ചെയ്തു. കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് എം എം സൈമണ്‍ അധ്യക്ഷത വഹിച്ചു. പി എ ആലി, ഒ റ്റി ചാക്കോ, ബി.അബ്ദുള്ള, വിനോദ് കപ്പിത്താന്‍, ലീല ഗംഗാധരന്‍, ഗിരീഷ് കുമാര്‍, സുന്ദരന്‍, കുഞ്ഞിക്കണ്ണന്‍ കുരങ്കയ, റോയി പി എല്‍ , ചന്ദ്രന്‍ പാലംതടി, കെ ഗോപി, ബാബു കാരമൊട്ട, സജി മണ്ണൂര്‍ എന്നിവര്‍ സംസാരിച്ചു