പെരിയ : ഉദയ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ അഭിമുഖ്യത്തില്‍ ദ്വിദിന 5s ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ടൂര്‍ണമെന്റിന്റെ ഉത്ഘാടന ചടങ്ങില്‍ ക്ലബ്ബ് മെമ്പറും SI ഓഫ് കേരള പോലീസുമായ സൂരജ് കെ വി, വേണുഗോപാലന്‍ (ക്ലബ്ബ് പ്രസിഡന്റ്), സജികുമാര്‍ കെ.വി (ക്ലബ്ബ് UAE കമ്മിറ്റി സെക്രട്ടറി), ക്ലബ്ബ് അംഗം രതീഷ് എന്നിവര്‍ കളിക്കാരുമായി പരിചയപെട്ടു. അത്യന്തം വാശിയെറിയ മത്സരങ്ങള്‍ക്കൊടുവില്‍ ആതിഥേയരായ ഉദയ തണ്ണോട്ട് ഹസീന ചിത്താരിയെ ഫൈനലില്‍ കീഴടക്കി വിജയ കിരീടം ചൂടി.സമാപന ചടങ്ങില്‍ അജാനൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് മേബര്‍ മിനി പി, ക്ലബ്ബ് UAE കമ്മിറ്റി അംഗം ജിജേഷ് കെ വി, ക്ലബ്ബ് അംഗം അനില്‍ കുമാര്‍, ക്ലബ്ബ് വനിത കമ്മിറ്റി പ്രസിഡന്റ് ജലജ കെ വി, ക്ലബ്ബ് മുന്‍ പ്രസിഡന്റ് തമ്പാന്‍ എന്നിവര്‍ സംബന്ധിച്ചു. ചരലില്‍ കൃഷ്ണന്റെ പാവന സ്മരണയ്ക്ക് മക്കള്‍ ഏര്‍പ്പെടുത്തിയ ക്യാഷ് അവാര്‍ഡും തിഡില്‍ ബ്രദേര്‍സ് ഏര്‍പ്പെടുത്തിയ വിന്നേഴ്‌സ് ട്രോഫിയും അജാനൂര്‍ ഗ്രാമ പഞ്ചായത്ത് 1 ആം വാര്‍ഡ് മെമ്പര്‍ മിനി പി യും വിവേക് ചരളില്‍ ഉം ചേര്‍ന്ന് വിജയികള്‍ക്ക് കൈമാറി. ഏലോത്തടുക്കം നാരായണി അമ്മയുടെ പാവന സ്മരണയ്ക്ക് മക്കള്‍ ഏര്‍പ്പെടുത്തിയ ക്യാഷ് അവാര്‍ഡും കുന്നുമ്മങ്ങാനം ബാബുവിന്റെ സ്മരണയ്ക്ക് ബൈജു ആന്‍ഡ് രേവതി ഏര്‍പ്പെടുത്തിയ റണ്ണേഴ്‌സ് ട്രോഫിയും മുകേഷ്, അനീഷ്, ക്ലബ്ബ് ഭാരവാഹികളും ചേര്‍ന്ന് ഹസീന ചിത്താരിക്ക് കൈമാറി. സജികുമാര്‍, അശ്വിന്‍, സുമേഷ് കെ വി, ബൈജു, നവിന്‍ കുമാര്‍ എന്നിവര്‍ ടൂര്‍ണമെന്റിനു നേതൃത്വം നല്‍കി