കൊല്‍ക്കത്ത: ലീവ് അനുവദിക്കാത്തതിനെ തുടര്‍ന്ന് ബംഗാളില്‍ സര്‍ക്കാര്‍ ജീവനക്കാരന്‍ സഹപ്രവര്‍ത്തകരെ കുത്തി പരിക്കേല്‍പ്പിച്ചു. ആക്രമണത്തില്‍ 4 സഹപ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. വ്യാഴാഴ്ച ജോലിയില്‍ ഇരിക്കുന്ന സമയത്തതാണ് സംഭവം. പ്രതി അമിത് കുമാര്‍ സര്‍ക്കറിനെ ടെക്‌നോ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു.
ലീവ് അനുവദിക്കാത്തതിനെ തുടര്‍ന്നാണ് സഹപ്രവര്‍ത്തകരെ ആക്രമിച്ചത്. തുടര്‍ന്ന് സംഭവശേഷം പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും പിടികൂടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ജയ്‌ദേബ് ചക്രബര്‍ത്തി, സാന്റനു സഹ, സാര്‍ത്ഥ ലേറ്റ്, ഷെയ്ഖ് സതബുള്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.