രാജപുരം: കള്ളാര്‍, കോടോം ബേളൂര്‍ പഞ്ചായത്തിലെ പ്രധാന വാണിജ്യകേന്ദ്രമായ പൂടംകല്ലില്‍ മാവേലി സ്റ്റോര്‍ അനുവദിക്കണമെന്നും ആവശ്യമായ കെട്ടിട സൗകര്യം പഞ്ചായത്ത് ഒരുക്കണമെന്നും സി.പി.ഐ അയ്യന്‍കാവ് ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മുതിര്‍ന്ന അംഗം നാരായണന്‍ പതാക ഉയര്‍ത്തി. വെള്ളരിക്കുണ്ട് മണ്ഡലം കമ്മറ്റി അംഗം ടി.കെ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
എ നാരായണന്‍ അധ്യക്ഷത വഹിച്ചു. രക്തസാക്ഷി പ്രമേയം അനിഷ് കുമാറും അനുശോചന പ്രമേയം ഹമീദ് അയ്യന്‍ക്കാവും അവതരിപ്പിച്ചു. കെ കുഞ്ഞികൃഷ്ണന്‍ നായര്‍ സ്വാഗതവും പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജില്ലാ കമ്മറ്റി അംഗം എ രാഘവന്‍ രാഷ്ട്രീയ റിപ്പോര്‍ട്ടും കള്ളാര്‍ ലോക്കല്‍ സെക്രട്ടറി ബി. രത്‌നാകരന്‍ നമ്പ്യാര്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കെ. കുഞ്ഞികൃഷ്ണന്‍ നായരെ സെക്രട്ടറിയായും എം കുഞ്ഞിരാമനെ അസ്റ്റിസ്റ്റന്റ് സെക്രട്ടറിയായും തെരഞ്ഞടുത്തു.