രാജപുരം : സംസ്ഥാനത്തെ റേഷന്‍ കടകളില്‍ ആവശ്യ ഭക്ഷ്യ ധാന്യങ്ങളുടെ ദൗര്‍ലഭ്യം രൂക്ഷമായിരിക്കുകയാണ്. ഗോഡൗണുകളില്‍ നിന്നും റേഷന്‍ ഷോപ്പുകളിലേക്ക് ഭക്ഷ്യ ധാന്യങ്ങള്‍ എത്തിച്ചിരുന്ന കരാറുകരുടെ സമരം മൂലം ജനുവരി 1 മുതല്‍ ബഹു ഭൂരിപക്ഷം റേഷന്‍ കടകളിലും അവശ്യ ഭക്ഷ്യ വസ്തുക്കള്‍ യഥേഷ്ടം ലഭ്യമായിരുന്നില്ല.
സര്‍ക്കാരിന്റെ പിടിപ്പുകേട് കാരണമാണ് സാധാരണ ജനങ്ങള്‍ക്ക് റേഷന്‍ സാധനങ്ങള്‍ ലഭ്യമാകാത്ത സ്ഥിതി സംസ്ഥാനത്ത് സംജാതമായത്. സാധാരണക്കാരുടെ അന്നം മുട്ടിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പനത്തടിമണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാണത്തൂര്‍ ടൗണ്‍ റേഷന്‍ കടക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സമരം നടത്തി. കര്‍ഷക കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് ജോണി തോലമ്പുഴ ധര്‍ണ സമരം ഉദ്ഘാടനം ചെയ്തു.
പനത്തടി മണ്ഡലംകോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ. ജെ ജെയിംസ് അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡണ്ട് കെ. ജയകുമാര്‍, എസ് മധു സൂദനന്‍, രാജീവ് തോമസ്, വി ഡി തോമസ്, എം എം. തോമസ്, മാത്യുസെബാസ്റ്റ്യന്‍, പി. എം. ബാബു, ലക്ഷ്മി പട്ടുവം തുടങ്ങിയവര്‍ പ്രസംഗിച്ചു. സണ്ണി കുന്നംകുളം സ്വാഗതവും എന്‍.വിന്‍സന്റ് നന്ദിയും പറഞ്ഞു.