കാസറഗോഡ് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്‍ കെ ഇ എ കുവൈത്ത് ഖൈത്താന്‍ കമ്മിറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗവും സ്‌നേഹ സംഗമവും രാജധാനി പാലസില്‍ നടന്നു. ഏരിയ പ്രസിഡന്റ് ഹമീദ് എസ് എം ന്റെ അധ്യക്ഷതയില്‍ കെ ഇ എ ചെയര്‍മാന്‍ ഖലില്‍ അഡൂര്‍ ഉദ്ഘാടനം ചെയ്തു. ഏരിയ ജനറല്‍ സെക്രെട്ടറി അഷറഫ് കോളിയടുക്കം പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ഖാലിദ് പള്ളിക്കര സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. റിട്ടേണിങ്ങ് ഓഫീസര്‍മാരായ റഹിം ആരിക്കാടി, അഷറഫ് കൂച്ചാനം ,
എന്നിവരുടെ സാനിധ്യത്തില്‍ 2025-26 വര്‍ഷത്തെ ഭാരവാഹികള്‍ ആയി ഹമീദ് എസ് എം ( പ്രസിഡന്റ് ) രാജേഷ് പരപ്പ(ജനറല്‍ സെക്രെട്ടറി ) കബീര്‍ മഞ്ഞംപാറ( ട്രഷറര്‍ ) അഷറഫ് കോളിയടുക്കം ( ഓര്‍ഗനൈസിങ്ങ് സെക്രെട്ടറി ) കുതുബുദ്ധിന്‍ , ഖാലിദ് പള്ളിക്കര,താജുദ്ധിന്‍ ബി.ക്കെ ( വൈസ് പ്രസിഡന്റുമാര്‍ ) കുമാര്‍ പുല്ലൂര്‍, മുനീര്‍ ബെലക്കാട്, അനൂപ് ( ജോയിന്റ് സെക്രെട്ടറിമാര്‍ ) എന്നിവരെയും തിരഞ്ഞെടുത്തു.
അഡൈ്വസറി അംഗങ്ങളായി സലാം കളനാട് , ഡോ: മുഹമ്മദ് സിറാജ് , നിസാര്‍ മയ്യള, കാദര്‍ കടവത്ത് എക്‌സികുട്ടീവ് അംഗങ്ങളായി സമ്പത്ത് മുള്ളേരിയ , നിസാം മൗക്കോട്, മുരളി മേലോത്ത് , മണി പുഞ്ചാവി , മമ്മു എസ് എം ,റഹിമാന്‍ ,നാരായണന്‍ സി . എന്നിവരെ തെരഞ്ഞെടുത്തു.
ജീവകാരുണ്യ പ്രവര്‍ത്തകനായ ഖൈത്താന്‍ ഏരിയയുടെ വൈസ് പ്രസിഡന്റ് കബീര്‍ മഞ്ഞപാറയെ ഏരിയ കമ്മിറ്റി മെമ്മന്റോ നല്‍കി ആദരിച്ചു
കെ ഇ എ ഖൈത്താന്‍ ഏരിയ മെമ്പറും യുവസംരംഭകരുമായ കുതുബുദ്ധിന്‍,നിസാര്‍ മയ്യള, റാഫി കോളിയടുക്കം, മുനീര്‍ ആലംപാടി , മുഹമ്മദ് കുഞ്ഞി AMGroup എന്നിവരെ ആദരിച്ചു
സ്‌നേഹ സംഗമത്തില്‍ നൗഷാദ് തിടില്‍ നേതൃത്വത്തില്‍ സംഗിത വിരുന്ന് ഒരുക്കി മുരളി മേലോത്ത്, ശ്രീനിവാസന്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. കുട്ടികളുടെ ഡാന്‍സ് പരിപാടിക്ക് മാറ്റ്കൂട്ടി
സലാം കളനാട് നേതൃത്വം നല്‍കിയ ക്വിസ് മത്സര വിജയികള്‍ക്ക് നിരവധി സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ചിഫ് പട്രോണ്‍ സത്താര്‍ കുന്നില്‍, ജനറല്‍ സെക്രട്ടറി ഹമീദ് മധൂര്‍ , അഡൈ്വസറി അംഗം സലാം കളനാട്,സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ അസീസ് തളങ്കര, ഓര്‍ഗാനൈസിങ് സെക്രട്ടറി ഫൈസല്‍ സി എച്, വൈസ് പ്രസിഡന്റ്മാരായ സി എച് മുഹമ്മദ് കുഞ്ഞി, ഹാരിസ് മുട്ടുംതല, ഹസ്സന്‍ ബല്ല എന്നിവര്‍ പ്രസംഗിച്ചു, കുതുബുദ്ധിന്‍, കുമാര്‍ പുല്ലൂര്‍ , നിസാര്‍ മയ്യള , കാദര്‍ കടവത്ത്, നിസാം മൗക്കോട് ,മുരളി മേലോത്ത്, അനുപ് , മണി പുഞ്ചാവി , സാജിദാ ഖാലിദ് , റസീന നിസാം , സെന്ററല്‍ ഭാരവാഹികള്‍ അഡൈ്വസറി അംഗങ്ങള്‍, സെന്ററല്‍ എക്‌സികുട്ടിവ് അംഗങ്ങള്‍ ,ഏരിയ നേതാക്കള്‍ കെ ഇ എ മെമ്പര്‍മാര്‍ പങ്കെടുത്തു. വിഭവ സംവൃതമായ ഭക്ഷണത്തോട് കൂടി പരിപാടി അവസാനിച്ചു
രാജേഷ് പരപ്പ സ്വാഗതവും കബീര്‍ മഞ്ഞപാറ നന്ദിയും പറഞ്ഞു.