രാജപുരം: കോടോത്ത് ഡോ. അംബേദ്കര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍ എസ് എസ് യൂണിറ്റിന്റെ തനതിടം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വോളണ്ടീയര്‍മാര്‍ തയ്യറാക്കിയ ചുമര്‍ ചിത്രങ്ങളുടെ സമര്‍പ്പണം നടത്തി. കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീജ ചുമര്‍ ചിത്രങ്ങള്‍ അനാച്ഛാദനം ചെയ്തു. വോളണ്ടിയര്‍ ലീഡര്‍ അഭിഷേക് എസ് കെ സ്വാഗതവും കൃഷ്ണജിത് ടി എസ് നന്ദിയും പറഞ്ഞു. പ്രിന്‍സിപ്പാള്‍ പി എം ബാബു, എസ് എം സി ചെര്‍മാന്‍ ടി ബാബു, പ്രോഗാം ഓഫീസര്‍ കെ ജയരാജന്‍, ഹെഡ് മാസ്റ്റര്‍ അശോകന്‍ കെ, ചിത്രകല അധ്യാപകന്‍ ജസ്റ്റിന്‍ റാഫേല്‍, കായിക അധ്യാപകന്‍ ജനാര്‍ദ്ദനന്‍ കെ, സ്റ്റാഫ് സെക്രട്ടറി സുകുമാരന്‍ കെ, ടി കോരന്‍, അധ്യാപകര്‍, നാട്ടുക്കാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.