കേരള മുഖ്യമന്ത്രിയുടെ 2023 ലെ ഫോറസ്റ്റ് മെഡല്‍ നേടിയ പനത്തടി ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍കെ.ആര്‍ രാഹുലിന് അനുമോദനവും, യാത്രയയപ്പും നല്‍കി

പാണത്തൂര്‍ : മികച്ച പ്രവര്‍ത്തനത്തിന് 2023ലെ കേരള മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡല്‍ ലഭിച്ച പനത്തടി സെക്ഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ കെ.ആര്‍. രാഹുലിന് അനുമോദനവും, യാത്രയയപ്പ് സമ്മേളനവും നടത്തി. റാണിപുരത്ത് നടന്ന ചടങ്ങ് കാഞ്ഞങ്ങാട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. രാഹുല്‍ ഉദ്ഘാടനം ചെയ്തു. റാണിപുരം വന സംരക്ഷണ സമിതി പ്രസിഡണ്ട് എസ്. മധുസൂദനന്‍ അധ്യക്ഷത വഹിച്ചു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി. സേസപ്പ, ഓട്ടമല വനസംരക്ഷണ സമിതി പ്രസിഡണ്ട് ബാലകൃഷ്ണന്‍, റാണിപുരം, വന സംരക്ഷണ സമിതി സെക്രട്ടറി ഡി. വിമല്‍ രാജ്, വൈസ് പ്രസിഡണ്ട് ഷിബി ജോയ്, ട്രഷറര്‍ എം.കെ. സുരേഷ്, കമ്മിറ്റി അംഗങ്ങളായ എന്‍. മോഹനന്‍, ടിറ്റോ വരകുകാലായില്‍, സുമതി ഗോപാലന്‍, ബി.എഫ്.ഓ മാരായ ശിഹാബുദ്ധീന്‍,വിഷ്ണു കൃഷ്ണന്‍, വിനീത് വി.വി, നാച്ചുറലിസ്റ്റ് അനൂപ് കെ.എം, ഭാര്‍ഗവി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കാസറഗോഡ് റയിഞ്ചിലെ ബന്തടുക്ക ബീറ്റിലേക്കാണ് ആര്‍.കെ രാഹുലിന് പുതുതായി നിയമനം ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *