രാജപുരം :കൊട്ടോടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ബഡ്ഡിംഗ് റൈറ്റേഴ്‌സ്, എഴുത്തുകൂട്ടം വായനക്കൂട്ടം ഏകദിന ശില്പശാലയും എം ടി അനുസ്മരണവും സംഘടിപ്പിച്ചു. പി ടി എ പ്രസിഡന്റ് ഉമ്മര്‍ സി കെ അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപിക ബിജി ജോസഫ് കെ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കൃഷ്ണകുമാര്‍ സംസാരിച്ചു. യുവ കഥാകൃത്ത് ഗണേശന്‍ അയറോട്ട് ശില്പശാല നയിക്കുകയും എം ടി അനുസ്മരണ പ്രഭാഷണം നടത്തുകയും ചെയ്തു. എം ടി യു ടെ നൂറിലധികം പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിച്ചു. അധ്യാപകനായ രാജന്‍ ചുള്ളി സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് ജിന്‍സി മാത്യു നന്ദിയും പറഞ്ഞു. അംബിക പിവി, സൗമ്യ എന്‍ , അഭിനന്ദ് സി വി എന്നി അധ്യാപകര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
