രാജപുരം: പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തി വരുന്ന ആസ്പിരേക്ഷണല്‍ ബ്ലോക്ക് പരിപാടിയുടെ ഭാഗമായിബ്ലോക്ക് പരിധിയിലെ 7 ഗ്രാമ പഞ്ചായത്ത് കളിലെ 186 ഭിന്നശേഷി സഹോദരങ്ങള്‍ക്ക് സഹായ ഉപകരണങ്ങള്‍ ലഭ്യമാക്കി.ഉപകരണ വിതരണത്തിന്റെ ഉത്ഘാടനം കാസറഗോഡ് ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ ഐ എ എസ് നിര്‍വഹിച്ചു.
നീതി ആയോഗിന്റെ നേതൃത്വത്തില്‍ രാജ്യത്തെ 500 ബ്ലോക്ക് കളില്‍ നടത്തുന്ന പരിപാടിയാണ് ആസ്പിരേക്ഷണല്‍ ബ്ലോക്ക്.ആരോഗ്യവും പോഷകവും,, വിദ്യാഭ്യാസം, കൃഷിയും അനുബന്ധ പ്രവര്‍ത്തനങ്ങളും, അടിസ്ഥാന സൗകര്യം, സാമൂഹ്യ വികസനം എന്നീ 5 മേഖലകളിലെ 39സൂചകങ്ങളുടെ വളര്‍ച്ച ലക്ഷ്യമിട്ടു കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഇതിലൂടെ നടക്കുന്നത്. പൂടംകല്ല് ബഡ്‌സ് സ്‌കൂളില്‍ വച്ചു നടത്തിയ സ്‌ക്രീനിംഗ് ക്യാമ്പില്‍ നിന്നും തിരഞ്ഞെടുത്ത 186 ഗുണഭോക്താക്കള്‍ക്ക് അവരുടെ ആവശ്യനുസരണം ഉള്ള ഉപകരണങ്ങളാണ് വിതരണം ചെയ്തത്. വീല്‍ ചെയറുകള്‍, മോട്ടറൈസ്ഡ് ട്രൈ സൈക്കിള്‍, ശ്രവണ സഹായികള്‍, വിവിധ തരം ക്രച്ചസുകള്‍, വോക്കിങ് സ്റ്റിക്ക് കള്‍, റോളറ്റര്‍. കൃത്രിമ കാലുകള്‍, സ്മാര്‍ട്ട് ഫോണ്‍ തുടങ്ങി 15.87ലക്ഷം രൂപയുടെ വിവിധ തരം ഉപകരണങ്ങളാണ് നല്‍കിയത്. പരപ്പ ബ്ലോക്ക് പ്രസിഡന്റ് എം ലക്ഷ്മി അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍. ആര്യ പി രാജ് മുഖ്യതിഥിയായി.സാമൂഹ്യ സുരക്ഷാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ രാജേഷ്. സി. റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹന്‍,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്. കെ. ഭൂപേഷ്, സ്ഥിരം സമിതി അധ്യക്ഷരായ രജനി കൃഷ്ണന്‍, കെ. പദ്മ കുമാരി. എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി. സുഹാസ്. സി. എം. സ്വാഗതവും, മുഹമ്മദ് അഷറഫ് നന്ദിയും പറഞ്ഞു.