പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ആരോഗ്യ സംരക്ഷണവും ബ്ലോക്ക് ചെയിനും എന്ന വിഷയത്തില്‍ ശില്പശാല സംഘടിപ്പിച്ചു. ഡാറ്റാ സംരക്ഷണത്തിനുള്ള ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യയുടെ ആരോഗ്യ മേഖലയിലെ പ്രാധാന്യവും ഉപയോഗവും സംബന്ധിച്ച് വിദ്യാര്‍ത്ഥികളില്‍ അവബോധം സൃഷ്ടിക്കുന്നതിനായാണ് പരിപാടി നടത്തിയത്. വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. വിന്‍സെന്റ് മാത്യു ഉദ്ഘാടനം ചെയ്തു. എന്‍ഐടി കാലിക്കറ്റ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. അനു മേരി ചാക്കോ, തിരുവനന്തപുരം മാര്‍ ബസേലിയസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. മെര്‍ലിന്‍ ജോര്‍ജ്ജ് എന്നിവര്‍ സെഷനുകള്‍ കൈകാര്യം ചെയ്തു. കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം അധ്യക്ഷ ഡോ. ജെ.എസ്. ജയസുധ സ്വാഗതവും ഡോ. കെ. ദീപ്തി നന്ദിയും പറഞ്ഞു.