പാലക്കുന്ന്: തിരക്കേറിയ പാലക്കുന്ന് ടൗണില്‍ ഗതാഗത നിയന്ത്രണത്തിനും മറ്റും സ്ഥിരം പോലിസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന് പാലക്കുന്ന് ബ്രദേര്‍സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട് ക്ലബ്ബ് വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. കേരളോത്സവ മത്സര വിജയികളെ പുരസ്‌കാരങ്ങള്‍ നല്‍കി അനുമോദിച്ചു.
പ്രസിഡന്റ് ജയാനന്ദന്‍ പലക്കുന്ന് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.വി. സുമേഷ്, ശശി പാലക്കുന്ന്, മനോജ് താര, ഋതുരാജ്, ലതിക സുരേന്ദ്രന്‍, ജ്യോതി സുനില്‍,സംഗീത ഋതുരാജ് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: ജയാനന്ദന്‍ പാലക്കുന്ന് (പ്രസി.) , സിനേഷ് പാലക്കുന്ന് (വൈ. പ്രസി.), പി. വി. സുമേഷ് (ജ.സെക്ര.) സുകുപള്ളം (ജോ. സെക്ര.), പി. ജെ. വിനോദ് (ട്രഷ.)