രക്തദാന ചുവടുവെപ്പുമായി കോടോം ബേളൂര്‍ കുടുംബശ്രീ അംഗങ്ങള്‍ ‘ജീവനേകാം’ എന്ന പരിപാടി സംഘടിപ്പിച്ചു

രാജപുരം: കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത്കുടുംബശ്രീ സി ഡി എസ് മോഡല്‍ ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ എന്നിവയുടെ നേതൃത്വത്തില്‍ കുടുംബശ്രീ അംഗങ്ങളും യുവാക്കളും ചേര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ വെച്ച് രക്തം ദാനം ചെയ്തു. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ പി ഉദ്ഘാടനം ചെയ്തു. രക്തദാന രംഗത്ത് സ്ത്രീകളുടെ ചുവട്വെപ്പ് വളരെ സ്വാഗതാര്‍ഹമാണെന്നുംഈ പ്രവര്‍ത്തനം തുടര്‍ന്ന് പോകണമെന്ന് പ്രസിഡണ്ട് പറഞ്ഞു. കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ സി. ബിന്ദു അദ്ധ്യക്ഷത വഹിച്ചു.കുടുംബശ്രി ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. ജില്ലയിലെ 42 സി ഡി എസു കളില്‍ ആദ്യമായ ണ് ഇങ്ങനെ ഒരു ദൗത്യവുമായി കോടോം ബേളൂര്‍സി ഡി എസും ജീ ആര്‍ സിയും മുന്നോട്ട് വന്നത് ഏറെ മാതൃകപരമാണ് പരിപാടിയില്‍ സി ഡി എസ് മെമ്പര്‍ രമ്യ കെ. എ എച്ച് സി ആര്‍ പി സവിത സി പി എഡി എസ് അംഗം വന്ദന ടി പി, എം ഇ സി ശ്രീഷ്മ എം.യൂത്ത് കോ ഓഡിനേറ്റര്‍ സുരേഷ് വയമ്പ് ,പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. ഗോപാലകൃഷ്ണന്‍ തുടങ്ങിയര്‍ രക്തം ദാനം നല്കി. പരിപാടിയില്‍ പി.ഗോപാകൃഷ്ണന്‍. സുരേഷ് വയമ്പ് സ്‌നേഹിത സ്റ്റാഫ് രാജലക്ഷ്മി, സാമൂഹ്യ വികസന കണ്‍വീനര്‍ രാജി. സി സി ഡി എസ് മെമ്പര്‍ മാധവി എന്നീ വര്‍ സംസാരിച്ചു. എസ് ഡി സി ആര്‍ പി രജിഷ രവീന്ദ്രന്‍, ആനിമേറ്റര്‍മാരായ അനുമോള്‍ ബിന്ദു. രാധിക എഡി എസ് , സി ഡി എസ് അംഗങ്ങള്‍ കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ ഉഷ പി.എല്‍ സ്വാഗതവും കമ്മ്യൂണിറ്റി കൗണ്‍സിലര്‍ കെ.വി. തങ്കമണി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *