രാജപുരം: കള്ളാര്‍ മഹാവിഷ്ണു ക്ഷേത്രത്തിലെ മഹോത്സവ ദിനത്തില്‍ മാവുങ്കാല്‍ കല്യാണ്‍ റോഡിലെ അലീന മുരളീധരന്‍ (രാംനഗര്‍ പ്ലസ് വണ്‍ കോമേഴ്‌സ് വിദ്യാര്‍ത്ഥിനി) വരച്ച ശ്രീകൃഷ്ണന്റെയും രാധയുടെയും ചുമര്‍ചിത്രം (Mural painting) ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തില്‍ ക്ഷേത്രനടയില്‍ സമര്‍പ്പിച്ച് അനുഗ്രഹം വാങ്ങി.

ക്ഷേത്രം പ്രസിഡന്റ് എച്ച് വിഘ്‌നേശ്വര ഭട്ട് ചുമര്‍ ചിത്രം ഏറ്റുവാങ്ങി. അലീനയുടെ അച്ഛന്‍ മുരളിധരന്‍, അമ്മ നിഷ, സഹോദരന്‍ അഭിമന്യു, സഹോദരി അലിഷ മുരളിധരന്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഒരാഴ്ച കൊണ്ടാണ് ഈ ചിത്രം പൂര്‍ത്തികരിച്ചെതെന്ന് അലീന പറഞ്ഞു.