വേലാശ്വരം : വിശ്വഭാരതി ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ 60- ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കലാസന്ധ്യ സംഘടിപ്പിച്ചു. നവകേരള മിഷന്‍ വൈസ് ചെയര്‍പേഴ്‌സണും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും ആയ ഡോ. ടിഎന്‍ സീമ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി വൈസ് ചെയര്‍മാന്‍ വി ഷനില്‍കുമാര്‍ അധ്യക്ഷതവഹിച്ചു. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് ഋഷിത സി പവിത്രന്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. കെ പി രാജന്‍ സ്വാഗതവും വി ഓമന നന്ദിയും പറഞ്ഞു. തുടര്‍ന്ന് രാമചന്ദ്രന്‍ വേലാശ്വരത്തിന്റെ ശിക്ഷണത്തില്‍ അംഗന്‍വാടി കുട്ടികള്‍ മുതല്‍ 70 വയസ് പ്രായമുള്ളവര്‍ വരെയുള്ള ക്ലബ്ബ് പ്രവര്‍ത്തകര്‍ അണിയിച്ചൊരുക്കിയ നൃത്ത നൃത്യങ്ങള്‍ അരങ്ങേറി.