വിവിധ തെയ്യങ്ങള്‍ കെട്ടിയാടി.
കാഞ്ഞങ്ങാട്: രണ്ട് ദിവസങ്ങളിലായി നടന്നുവന്ന മടിയന്‍ കേക്കടവന്‍ തറവാട് കളിയാട്ട മഹോത്സവം സമാപിച്ചു. കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി കാര്‍ന്നോന്‍ ദൈവം, മാഞ്ഞാളി അമ്മ, രക്ത ചാമുണ്ഡി, നടയില്‍ ഭഗവതി, വിഷ്ണുമൂര്‍ത്തി, പടിഞ്ഞാര്‍ ചാമുണ്ഡി എന്നീ തെയ്യങ്ങള്‍ അരങ്ങിലെത്തി. സര്‍വ്വ ഐശ്വര്യ വിളക്കു പൂജയും നടന്നു. കളിയാട്ട മഹോത്സവത്തില്‍ പങ്കാളികളാകാന്‍ നിരവധി ഭക്തജനങ്ങള്‍ തറവാട്ടില്‍ എത്തിച്ചേര്‍ന്നു. അന്നദാനവും നടന്നു.