കാസർഗോഡ് നഗരസഭ പതിനാലാം വാർഡ് തുരുത്തിയിൽ പുതുതായി നിർമ്മിക്കുന്ന ടി.എ അബ്ദുൽ ഖാദർ ഹാജി മെമ്മോറിയൽ സ്മാർട്ട് അങ്കണവാടിയുടെ നിർമ്മാണ പ്രവർത്തി ഉദ്ഘാടനം കാസർഗോഡ് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം നിർവഹിച്ചു. കൗൺസിലർ മജീദ് കൊല്ലമ്പാടി അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ബി.എസ് സൈനുദ്ദീൻ സ്വാഗതം പറഞ്ഞു. മുൻ കൗൺസിലർ ടി.എ മുഹമ്മദ് കുഞ്ഞി ജമാഅത്ത് പ്രസിഡണ്ട് ടി.എ മുഹമ്മദ് ഷാഫി, സ്‌കൂൾ മാനേജർ ടി.കെ മുഹമ്മദ്, അഷറഫ് ടി.എ, മുഹമ്മദ് കുഞ്ഞി ഹാജി, ടി.എസ് അബ്ദുള്ള, ബഷീർ കൊല്ലംപാടി, ടി.എസ് സൈനുദ്ദീൻ, ടി.എ അബ്ദുറഹ്മാൻ ഹാജി, അശ്ഫാക്ക് അബൂബക്കർ, ഷബീർ അലി, ടി എം എ തുരുത്തി, ടി എ അബൂബക്കർ ഹാജി, ഹനീഫ് തുരുത്തി, കാദർ വടയൻചാൽ, ടി എം ഇഖ്ബാൽ, ടി എ സൈനുദ്ദിൻ, ബി അബ്ദുള്ള, ഹാരിസ് ഓതുന്നപുരം അംഗൻവാടി വർക്കർ സ്വപ്ന, സന്ധ്യ, ശ്രീജ അംഗൻവാടി ഹെൽപ്പർ ഹേമമാലിനി എന്നിവർ സംസാരിച്ചു