രാജപുരം: എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ നിരക്ഷരരായ ആളുകളെ കണ്ടെത്തി സാക്ഷരരാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ നടത്തുന്ന ‘ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം’ എന്ന പദ്ധതിയുടെ ഭാഗമായി കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ ‘മികവുത്സവം’ നടത്തി. നാണംകുടല്‍ കമ്മ്യൂണിറ്റി ഹാളില്‍ വച്ചു നടത്തിയ തുല്യത പരീക്ഷയില്‍ പ്രായം മറന്നു പതിനാലു പേര്‍ പങ്കെടുത്തു.
വാര്‍ഡ് മെമ്പര്‍ എം. കൃഷ്ണകുമാര്‍ മുതിര്‍ന്ന അംഗം ജാനകിക്ക് ചോദ്യ പേപ്പര്‍ നല്‍കി ഉത്ഘാടനം നിര്‍വഹിച്ചു. കുടുംബശ്രീ അംഗം ഓമന, ധര്‍മക്ഷേത്ര ട്രസ്റ്റ് അംഗം ചന്ദ്രകല എന്നിവര്‍ പ്രസംഗിച്ചു. വോളിന്ററി ടീച്ചര്‍ ശാന്ത സ്വാഗതവും സാക്ഷരത പ്രേരക് ശ്രീമതി രജനി നന്ദിയും പറഞ്ഞു.