രാജപുരം : ഒരു വര്‍ഷം നീണ്ടുനിന്ന രാജപുരം ഹോളി ഫാമിലി ഹയര്‍സെക്കന്ററി വിഭാഗത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ സമാപനവും ഹോളിഫാമിലി എഎല്‍പിഎസ്, എച്ച്എസ്എസ് സംയുക്ത വാര്‍ഷികാഘോഷവും 15ന് നടക്കും. 15 ന് രാവിലെ 10ന് നടക്കുന്ന സില്‍വര്‍ ജൂബിലി സമാപന സമ്മേളനം കോട്ടയം അതിരൂപത ആര്‍ച്ച് ്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യും. കോട്ടയം അതിരൂപത കോര്‍പറേറ്റ് എജ്യുക്കേഷനല്‍ ഏജന്‍സി സെക്രട്ടറി ഡോ. തോമസ് പുതിയകുന്നേല്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന ഹയര്‍സെക്കന്‍ഡറി ജോയിന്റ് ഡയറക്ടര്‍ ഡോ. കെ.മണിക് രാജ് പ്രഭാഷണം നടത്തും.
സില്‍വര്‍ ജൂബിലി പദ്ധതിയുടെ ഭാഗമായി പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് നിര്‍മിച്ച് നല്‍കുന്ന വീടിന്റെ താക്കോല്‍ സമര്‍പ്പണവും ചടങ്ങില്‍ നടക്കും. തുടര്‍ന്ന് കലാവിരുന്ന്. വൈകുന്നോം 4.30ന് നടക്കുന്ന സ്‌കൂള്‍ വാര്‍ഷികം സംസ്ഥാന ട്രഷറി ഡയറക്ടര്‍ വി.സാജന്‍ ഉദ്ഘാടനം ചെയ്യും. അതിരൂപത കോര്‍പറേറ്റ് എജ്യുക്കേഷനല്‍ ഏജന്‍സി അധ്യക്ഷത വഹിക്കും. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസ് അരിച്ചിറ, പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍. പഞ്ചായ ത്തംഗം വനജ ഐത്തു തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന് കലാസന്ധ്യ.
സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പൂര്‍ത്തീകരിച്ച 7 വ്യത്യസ്ത പരിപാടികള്‍ കൂടാതെ സില്‍വര്‍ ജൂബിലി സ്മാരക കെട്ടിടസ മുച്ചയം, സ്‌നേഹവീട് എന്നിങ്ങനെ 2 പ്രധാന പദ്ധതികളുമുണ്ട്. സ്‌നേഹവീട് പൂര്‍ത്തികരിച്ചു. കെട്ടിട നിര്‍മ്മാണം അവസാന ഘട്ടത്തിലാണെന്ന് ആഘോഷ ക്കമ്മിറ്റി ചെയര്‍മാന്‍ ഫാ.ജോസ് അരിച്ചിറ, ജനറല്‍ കണ്‍വീനര്‍ ജോബി ജോസഫ്, പിടിഎ പ്രസിഡന്റ് കെ.എ.പ്രഭാകരന്‍, ചെയര്‍മാന്‍ ജിജി കിഴക്കേപ്പുറത്ത്, സ്‌നേഹവീട് കണ്‍വീനര്‍ ജയിന്‍ പി.വര്‍ഗീസ്, ചെയര്‍മാന്‍ ജെന്നി കുര്യന്‍ എന്നിവര്‍ പത്രസമ്മേളനത്തിലറിയിച്ചു.