പടന്ന : രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ല കമ്മിറ്റി ജനുവരി 26 ന് പടന്നയില്‍
സംഘടിപ്പിക്കുന്ന മനുഷ്യജാലിക
ചരിത്ര സംഭവമാക്കാന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചുമനുഷ്യ ജാലിക പ്രചാരണത്തിന്റെ ഭാഗമായി എസ് കെ എസ് എസ് എഫ് കാസറഗോഡ് ജില്ലാ കമ്മിറ്റി നടത്തുന്ന രാഷ്ട്ര രക്ഷാ യാത്ര വിജയിപ്പിക്കും , മഹല്ല് കേന്ദ്രികരിച്ച് പ്രചരണ പ്രവര്‍ത്തനം നടത്തും രണ്ട് ദിവസം വാഹന പ്രചരണം നടത്തും,
ജില്ലയിലെ സാംസ്‌കാരിക രാഷ്ട്രീയ നേതാക്കളെ പങ്കെടുപ്പിക്കും
ഇത് സംബന്ധമായ ജാലികയുടെ സ്വാഗത സംഘം യോഗം പടന്ന റഹ്‌മാനിയ മദ്രസയില്‍ ചേര്‍ന്നു. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ഹാഷിം യു കെ സ്വാഗതം പറഞ്ഞു, ചെയര്‍മാന്‍ സി കെ കെ മാണിയൂര്‍ അധ്യക്ഷത വഹിച്ചു, ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ സഫിയുള്ള തങ്ങള്‍ യോഗം ഉദ്ഘാടനം ചെയ്തു. താജുദ്ധീന്‍ ദാരിമി, കലീലുറഹ്‌മാന്‍ കാശിഫി, ഇര്‍ഷാദ് ഹുദവി ബെ,ദിര ,സയീദ് അസ് അദി, ജമാല്‍ ഫൈസി, സയീദ് ദാരിമി, എ എം ശരീഫ് ഹാജി, എച്ച് എം കുഞ്ഞബ്ദുള്ള, എന്‍ ബി ഹൈദര്‍ ഹാജി, പി വി ശരീഫ് ഹാജി, ലത്തീഫ് മൗലവി മാവിലാടം, സലീല്‍ പി, സയീദ് വലിയപറമ്പ, അസ്ലം കൈതക്കാട്, ഷാജഹാന്‍ വി കെ, ലത്തീഫ് തൈകടപ്പുറം, നാസര്‍ മാവിലാടം, അഷ്റഫ് പി, അക്ബര്‍ അസ്ഹരി, സാദിഖ് മൗലവി, ഇജാസ് ഇടച്ചാക്കൈ, ഉബൈദ് പി സി, തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തില്‍ ജാലികയുടെ വിജയത്തിന് വേണ്ട വിവിധ കര്‍മ്മ പദ്ധതികള്‍ക്ക് രൂപം നല്‍കി.