കാഞ്ഞങ്ങാട്: സിജോ എം ജോസിന്റെ സ്മൃതിശില എന്ന നോവലിന്റെ നാലാം പതിപ്പ് പ്രകാശനം ചെയ്തു. കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രി സൂപ്രണ്ട് ഡോ. ബി . സന്തോഷ് ആണ് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്. കവി സുരേഷ് പുങ്ങംചാല്‍ പുസ്തകം ഏറ്റുവാങ്ങി. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ സുവര്‍ണ ജൂബിലി നോവല്‍ പുരസ്‌ക്കാരത്തിന് അര്‍ഹമായ കൃതിയാണ് സ്മൃതിശില. സ്മൃതി ചില നാലാം പതിപ്പിന്റെ പ്രകാശന ചടങ്ങില്‍ നഴ്‌സിംഗ് സൂപ്രണ്ട് മിനി ജോസഫ്, ഫാര്‍മസി സ്റ്റോര്‍ കീപ്പറും സ്റ്റാഫ് കൗണ്‍സില്‍ ചെയര്‍മാനുമായ എം.വി. രാജീവന്‍, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി കുഞ്ഞി കണ്ണന്‍, ജമീല്‍ അഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.