നീലേശ്വരം : നീലേശ്വരം നഗരസഭയിലെ ജൈവ മാലിന്യ സംസ്‌കരണ ഉപാധി കാര്യക്ഷമത ഉറപ്പാക്കല്‍ പരിശീലനത്തിന്റെ ഉദ്ഘാടനം നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് ചെയര്‍പേഴ്‌സണ്‍ ടി പി ലത നിര്‍വ്വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഷംശുദ്ധീന്‍ അരിഞ്ചിറ, നഗരസഭാ സെക്രട്ടറി മനോജ് കുമാര്‍, ക്ലീന്‍ സിറ്റി മാനേജര്‍ ഏ കെ പ്രകാശന്‍, ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ പി വി ദേവരാജന്‍ മാസ്റ്റര്‍, CDS ചെയര്‍പേഴ്‌സണ്‍ കെ വി സന്ധ്യ, കൗണ്‍സിലര്‍മാരായ കെ ജയശ്രീ, വി വി സതി, വത്സല പി, ദാക്ഷായണി കുഞ്ഞിക്കണ്ണന്‍, പി പി ലത, വി വി ശ്രീജ, പി ശ്രീജ, പി കുഞ്ഞിരാമന്‍, എം. കെ വിനയരാജ്, കെ മോഹനന്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു. ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരായ പ്രജീഷ് , വിനീത, ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ പി മൊയ്തു എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. ഹരിത കര്‍മ്മ സേനാംഗങ്ങള്‍, കുടുംബശ്രീ CDS അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ജനുവരി 12 നകം നഗരസഭയിലെ എല്ലാ വീടുകളിലെയും സ്ഥാപനങ്ങളിലെയും സര്‍വ്വേ പൂര്‍ത്തിയാക്കുവാന്‍ തീരുമാനിച്ചു.