കൊടക്കാട്: കേളപ്പജി മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 1980-81 വര്‍ഷത്തെ എസ് എസ് ല്‍ സി ബാച്ച് ‘പത്താമുദയ ‘ത്തിന്റെ രണ്ടാം വട്ട സംഗമം
കൊടക്കാട് കദളീ വത്തില്‍ നടന്നു.
‘ഒരു വട്ടം കൂടി ‘എന്നു പേരിട്ട ഒത്തു ചേരല്‍ സ്‌കൂളിലെ റിട്ട. അധ്യാപകനും തെയ്യംകലാ ഗവേഷകനും എഴുത്തുകാരനുമായ എന്‍. ശംഭു നമ്പൂതിരി മാഷ് ഉദ്ഘാടനം ചെയ്തു. ശംഭു മാഷെ റിട്ട. അധ്യാപകന്‍ കെ.പി. ശ്രീധരന്‍ മാഷ് പൊന്നാടയണിയിച്ചു.
കൊടക്കാട് നാരായണന്‍ അധ്യക്ഷനായി . സെക്രട്ടരി വി.ദാമോദരന്‍, കെ.എന്‍. ശ്രീധരന്‍ നമ്പൂതിരി, റംല ബീവി പി.എം, വി.വി. ഭാസ്‌ക്കരന്‍, എന്‍. വീര മണികണ്ഠന്‍ രാഘവന്‍ മണിയറ,എ രാമചന്ദ്രന്‍, പി.കെ. ലീല, എന്നിവര്‍ സംസാരിച്ചു.കെ.വി. രമണി, കെ. ജനാര്‍ദ്ദനന്‍, എ. രാജ ഗോപാലന്‍, എന്‍. വീര മണികണ്ഠന്‍, നളിനി. പി, സ്വര്‍ണ കുമാരി.കെ.വി. എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. പുതിയ ഭാരവാഹികളായി
കൊടക്കാട് നാരായണന്‍ ( പ്രസിഡന്റ്) കെ.പി. ബാലകൃഷ്ണന്‍ ( സെക്രട്ടരി ) വി.ദാമോദരന്‍ (പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ) എന്നിവരെ തെരെഞ്ഞെടുത്തു.