കരിവെള്ളൂര്‍ : നക്ഷത്രവിളക്കുകളോആശംസാ സന്ദേശങ്ങളോ വെടിക്കെട്ടുകളോ ഇല്ലാതെ പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തില്‍ എം.ടി. ഓര്‍മ്മയുടെ സുഗന്ധം പരത്തി പുതുവത്സരത്തെ വരവേറ്റു. വായനായനത്തിന്റെ ഭാഗമായി കുണിയ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മലയാളം അധ്യാപകന്‍ പ്രവീണ്‍ നീലേശ്വരം രണ്ടാമൂഴം പരിചയപ്പെടുത്തുകയും എം ടി അനുസ്മരണം നടത്തുകയും ചെയ്തു. പരിയാരത്ത് കാര്‍ത്യായനിയമ്മയുടെ വീട്ടുമുറ്റത്ത് നടന്ന പരിപാടി എം.ടി.യുടെ കൈയൊപ്പ് പതിഞ്ഞ സിനിമയിലെ ഗാനങ്ങളുടെ ആലാപനം കൊണ്ട് വേറിട്ട അനുഭവമായി. ടി.കെ. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഷൈനി പി.ടി., ടി.വി. ഗിരിജ ടീച്ചര്‍, കാര്‍ത്യായനി കുഞ്ഞമ്പു മാഷ് എന്നിവര്‍ ഗാനാര്‍ച്ചനയില്‍ പങ്കെടുത്തു. സനില കെ.വി., കൊടക്കാട് നാരായണന്‍, കെ.വി. മധു മാഷ്, ശശിധരന്‍ ആലപ്പടമ്പന്‍ ,പി. ഗീത, കെ.സി. മാധവന്‍ എന്നിവര്‍ സംസാരിച്ചു. സദസ്സിലെ പ്രായം കുറഞ്ഞ പ്രതിനിധി ദ്രുവകീര്‍ത്തി എസും മുതിര്‍ന്ന അംഗം പി. കുഞ്ഞിരാമനും ചേര്‍ന്ന് ന്യൂ ഇയര്‍ കേക്ക് മുറിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ പങ്കെടുത്തു.