സമാപന നറുക്കെടുപ്പോടെ പദ്ധതിക്ക് വിരാമം
പാലക്കുന്ന്: സമൂഹത്തില്‍ നിന്ന് പ്ലാസ്റ്റിക് ഉപയോഗം പൂര്‍ണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടിക്കുളം-പാലക്കുന്ന് യൂണിറ്റിന്റെ ‘സഞ്ചി കൊണ്ടു വരൂ, സമ്മാനം നേടൂ’ പദ്ധതി സമാപിച്ചു. സഞ്ചിയുമായി സാധനങ്ങള്‍ വാങ്ങാനെത്തിയവര്‍ക്ക് സമ്മാന കൂപ്പണ്‍ നല്‍കി നറുക്കെടുപ്പിലൂടെ പ്രതിമാസം സമ്മാനങ്ങള്‍ നല്‍കുന്ന നൂതന പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മിയാണ് ജൂണില്‍ ഉദ്ഘാടനം ചെയ്തത്. 7 മാസത്തിനകം ഉദ്ദേശിച്ച ഫലം കിട്ടിയതിനാല്‍ വര്‍ഷാവസാനത്തോടെ പദ്ധതി അവസാനിപ്പിച്ചു. പാലക്കുന്നില്‍ നടന്ന സമാപന നറുക്കെടുപ്പ് ക്ളീന്‍ പാലക്കുന്ന് പഞ്ചായത്ത് തല കമ്മിറ്റി ചെയര്‍മാന്‍ പാലക്കുന്നില്‍ കുട്ടി ഉദ്ഘാടനം ചെയ്തു. വാഷിങ് മെഷീന്‍, ടെലിവിഷന്‍ സെറ്റ്, ഗ്രൈന്‍ഡര്‍ തുടങ്ങിയവയാണ് നറുക്കെപ്പിലൂടെ നല്‍കിയത്. പ്രസിഡന്റ് എം.എസ് ജംഷീദ്, ചന്ദ്രന്‍ കരിപ്പോടി, അരവിന്ദന്‍ മുതലാസ്, മുരളി പള്ളം, സതീശന്‍ പൂര്‍ണിമ, ചന്ദ്രന്‍ തച്ചങ്ങാട്, എന്‍. കെ. സന്തോഷ്‌കുമാര്‍ അഷറഫ് തവക്കല്‍, മോഹന്‍കേവീസ് എന്നിവര്‍ പ്രസംഗിച്ചു.