ക്രിസ്തുമസ് പുതുവത്സര മദ്യവില്‍പ്പന; ഒന്നാമത് പാലാരിവട്ടം ഔട്‌ലെറ്റ്

കൊച്ചി: സംസ്ഥാനത്ത് ക്രിസ്തുമസ് പുതുവത്സര മദ്യവില്‍പ്പനയില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ വര്‍ഷം വിറ്റത് 697.05 കോടിയുടെ മദ്യം ആയിരുന്നെങ്കില്‍ ഈ വര്‍ഷം വിറ്റത് 712.96 കോടിയുടെ മദ്യമാണ്. ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് പാലാരിവട്ടം ഔട്ട്‌ലെറ്റിലാണ്. രണ്ടാമത് തിരുവനന്തപുരം പവര്‍ഹൗസ് ഔട്ട്ലെറ്റിലും. പുതുവത്സര തലേന്നും റെക്കോഡ് മദ്യ വില്‍പനയാണ് നടന്നത്. ഇന്നലെ മാത്രം 108 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റുപോയത്.

Leave a Reply

Your email address will not be published. Required fields are marked *