രാജപുരം: ഡോണ്‍ ബോസ്‌കോ ചുള്ളിക്കരയിലെ വീ ലൈവ് പ്രൊജക്ടിന്റെ ഭാഗമായി കോഴി വളര്‍ത്തല്‍ പരിശീലനവും 100 വനിതാ സംരംഭകര്‍ക്ക് കോഴികള്‍ വിതരണവും ചെയ്തു. കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ പി ഉദ്ഘാടനം ചെയ്തു. ഡോണ്‍ ബോസ്‌കോ ഡയറക്ടര്‍ ഫാ.സണ്ണി തോമസ് അദ്ധ്യക്ഷത വഹിച്ചു. ഫാ. ടോണി ചെറിയാന്‍, ശയന എന്‍ പി, അജി തോമസ് എന്നിവര്‍ സംസാരിച്ചു.