കല്‍പറ്റ: കഞ്ചാവ് കടത്തിയ കേസിലെ പ്രതികള്‍ക്ക് 25 വര്‍ഷം കഠിനതടവും രണ്ടു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. ബത്തേരി എക്സൈസ് റേഞ്ച് ഓഫീസ് പരിധിയിലാണ് പ്രതികള്‍ 155 കിലോ കഞ്ചാവ് കടത്തിയത്. പാലക്കാട് പട്ടാമ്പി പാക്കത്ത് അബ്ദുല്‍ നിസാര്‍ (41), ഗൂഡല്ലൂര്‍ ദേവര്‍ഷോല ചെമ്പന്‍ ശിഹാബുദ്ദീന്‍ (49) എന്നിവരെയാണ് കല്‍പറ്റ അഡ്ഹോക്ക് റണ്ട് കോടതി ജഡ്ജി വി. അനസ് ശിക്ഷിച്ചത്.
155 കിലോഗ്രാം കഞ്ചാവ് വില്‍പനക്കായി കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് 15 വര്‍ഷം വീതം കഠിന തടവിനും ഒരു ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കണം. കൂടാതെ എന്‍.ഡി.പി.എസ് ആക്ട് സെക്ഷന്‍ 29 പ്രകാരം 10 വര്‍ഷം വീതം കഠിന തടവിനും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി കഠിന തടവിനും ശിക്ഷിച്ചു.