നീലേശ്വരം : കുടുംബശ്രീ കാസര്‍കോട് ജില്ലാ മിഷന്‍ സംഘടിപ്പിച്ച ജില്ലാതല ബഡ്‌സ് സ്‌കൂള്‍ കലോത്സവത്തില്‍ ജേതാക്കളായ നീലേശ്വരം നഗരസഭാ ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ നഗരസഭ അനുമോദിച്ചു. അനുമോദന സമ്മേളനം ചെയര്‍പേഴ്‌സണ്‍ ടി.വി ശാന്ത ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പി.പി മുഹമ്മദ്‌റാഫി അധ്യക്ഷത വഹിച്ചു. വികസന സ്ഥിരം സമിതി അധ്യക്ഷ വി. ഗൗരി സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷരായ കെ.പി രവീന്ദ്രന്‍, ടി.പി ലത, കൗണ്‍സിലര്‍മാരായ റഫീഖ് കോട്ടപ്പുറം, വി അബൂബക്കര്‍, സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് എ.ടി കുമാരന്‍, പ്രിന്‍സിപ്പല്‍ കെ.വി ജലജ എന്നിവര്‍ സംസാരിച്ചു. മെമ്പര്‍ സെക്രട്ടറി സി. പ്രകാശ് നന്ദി പറഞ്ഞു.
പടന്നക്കാട് നെഹ്റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടന്ന ജില്ലാ ബഡ്‌സ് കലാമേളയില്‍ നീലേശ്വരം നഗരസഭയുടെ കീഴിലുള്ള പ്രത്യാശ ബഡ്‌സ് സ്‌കൂള്‍ 40 പോയന്റോടെയാണ് ഓവറോള്‍ കിരീടം നേടിയത്. ഇതാദ്യമായാണ് നീലേശ്വരം ബഡ്‌സ് സ്‌കൂള്‍ ജില്ലാകിരീടം കരസ്ഥമാക്കുന്നത്. ജില്ലയിലെ 14 ബഡ്സ് സ്‌കൂളുകളാണ് മേളയില്‍ പങ്കെടുത്തത്.