കാഞ്ഞങ്ങാട്: ജനുവരി 4 മുതല്‍ 8വരെ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വര്‍ണ്ണക്കപ്പ് പ്രയാണം കാഞ്ഞങ്ങാട്ട് ആരംഭിച്ചു. ദുര്‍ഗാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പ്രയാണം ഉദ്ഘാടനം ചെയ്തു.കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത, പൊതുവിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ടി വി മധുസൂദനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വിവിധ ജില്ലകളിലെ സ്വീകരണങ്ങള്‍ക്കുശേഷം ജനുവരി മൂന്നിന് സ്വര്‍ണ്ണകപ്പ് കലോത്സവ വേദിയിലെത്തും. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്കാണ് 117.5 പവന്‍ തൂക്കമുള്ള സ്വര്‍ണ്ണക്കപ്പ് സമ്മാനിക്കുന്നത്. കൊല്ലത്ത് കഴിഞ്ഞ വര്‍ഷം നടന്ന കലോത്സവത്തില്‍ കണ്ണൂരാണ് ജേതാക്കളായത്.ജനുവരി 4ന് രാവിലെ 10ന് മുഖ്യവേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഉദ്ഘാടനം ചെയ്യും.