രാജപുരം: ഡോ. അംബേദ്കര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍ എസ് എസ് യൂണിന്റെ സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി സുകൃത കേരളം പദ്ധതിയുടെ ഉദ്ഘാടനം കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ പി നിര്‍വ്വഹിച്ചു. പഞ്ചായത്ത് വികസ കാര്യ സ്റ്റാന്‍ഡിംഗ് കമ്മി ചെയര്‍പേഴ്‌സന്‍ ശൈലജ കെ , കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം പി ഗോപി, പ്രോഗ്രം ഓഫീസര്‍ ജയരാജന്‍ കെ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുമിത്രന്‍ ഒ വി , പാഞ്ചയാത്ത് ജീവനക്കാര്‍, ആശാവര്‍ക്കര്‍, എന്‍ എസ് എസ് വോളണ്ടിയര്‍മാര്‍, അധ്യാപകര്‍, നാട്ടുക്കാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് പരിസരം, ബേളൂര്‍ ഹെല്‍ത്ത് സെന്റര്‍ പരിസരം എന്നിവിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി, അട്ടേങ്ങാനം മുതല്‍ ബേളൂര്‍ വരെയുള്ള റോഡിനു ഇരു വശങ്ങളിലും ഉണ്ടായിരുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങളും നീക്കം ചെയ്തു.