രാജപുരം:ചെറു പനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ക്രിസ്മസ് ആഘോഷം ഈ വര്‍ഷം പനത്തടി ഗ്രാമപഞ്ചായത്തിലെ 13 ,15 വാര്‍ഡുകളിലെ 25 നിര്‍ധന കുടുംബാംഗങ്ങള്‍ക്കൊപ്പം ആയിരുന്നു .ആഘോഷങ്ങളുടെ ഭാഗമായി എല്ലാവര്‍ക്കും ക്രിസ്മസ് കിറ്റുകള്‍ വിതരണം ചെയ്തു.സെന്റ് മേരീസ് ചര്‍ച്ച് പാണത്തൂര്‍ അസിസ്റ്റന്റ് വികാര്‍,ഫാദര്‍ നിഖില്‍ ജോണ്‍ ആട്ടൂക്കാരന്‍ മുഖ്യാതിഥിയായിരുന്നു.സെന്റ് മേരീസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍,ഫാദര്‍ ജോസ് കളത്തിപ്പറമ്പില്‍ സ്വാഗത പ്രസംഗം നടത്തി.പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ക്രിസ്മസ് സന്ദേശം നല്‍കി.വാര്‍ഡ് മെമ്പര്‍ കെ കെ വേണുഗോപാല്‍ , സ്‌കൂള്‍ പി ടിഎ പ്രസിഡന്റ് സുരേഷ് ഫിലിപ്പ് എന്നിവര്‍ ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു.കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.