രാജപുരം: രാജപുരം ഹോളി ഫാമിലി എ.എല്‍.പി സ്‌കൂളില്‍ വിവിധ പരിപാടികളോടെ ക്രിസ്മസ് ആഘോഷം നടത്തി. പി.ടി.എ പ്രസിഡണ്ട് ചന്ദ്രന്‍. സി യുടെഅധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സ്‌കൂള്‍ മാനേജര്‍ റവ.ഫാ.ജോസ് അരിച്ചിറ ക്രിസ്മസ് സന്ദേശം നല്‍കി.പ്രധാനാധ്യാപകന്‍ എബ്രാഹംകെ. ഒ. സ്വാഗതം പറഞ്ഞു. മദര്‍ പി.ടി.എ പ്രസിഡണ്ട് ജാസ്മിന്‍ മാനുവല്‍ ആശംസകള്‍ നേരുകയും സ്റ്റാഫ് സെക്രട്ടറി സോണി കുര്യന്‍ നന്ദി പ്രകാശനം നടത്തുകയും ചെയ്തു. ലോക രക്ഷകനായ ഉണ്ണിയേശുവിന്റെ ജനനത്തെ അനുസ്മരിക്കുന്ന സ്‌കിറ്റ് കുട്ടികള്‍ക്ക് നവ്യാനുഭവമായി. പ്രസംഗം, കരോള്‍ ഗാനം, ഡാന്‍സ്, കേക്ക് മുറിക്കല്‍ , ഭാഗ്യവാനെ കണ്ടെത്തല്‍ എന്നിവ ആഘോഷങ്ങളുടെ ഭാഗമായി. അധ്യാപകര്‍,പി.ടി.എ എക്‌സിക്കുട്ടീവ് അംഗങ്ങള്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
