അയ്യങ്കാവ്ധര്‍മ്മശാസ്താ ക്ഷേത്രം വാര്‍ഷിക മഹോത്സവവും ആഴി പൂജയും ഡിസംബര്‍ 23, 24 തിയ്യതികളില്‍

രാജപുരം: അയ്യങ്കാവ് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം വാര്‍ഷിക മഹോത്സവവും ആഴി പൂജയും ഡിസംബര്‍ 23, 24 തിയ്യതികളില്‍ വിവിധ പരിപാടികളോടെ നടത്തപ്പെടും. 23 ന് രാവിലെ നടതുറക്കല്‍, 9 മണിക്ക് കലവറ നിറയ്ക്കല്‍ ഘോഷയാത്ര,10 മണിക്ക് ആദ്ധ്യാത്മിക പ്രഭാഷണം (മാങ്കുളം ഗോവിന്ദന്‍ നമ്പൂതിരി), 12 മണിക്ക് ഉച്ചപൂജ. വൈകുന്നേരം 5 മണിക്ക് ആചാര്യവരവേല്‍പ്പ്, 6 മണിക്ക് വിളക്ക് പൂജ,7 മണിക്ക് കുട്ടികളുടെ വിവിധ കലാപരിപാടികള്‍, തുടര്‍ന്ന് ഭജന. 23 ന് രാവിലെ 6 മണിക്ക് നടതുറക്കല്‍ ഗണപതിഹോമം,കാവില്‍ വിളക്ക് വെയ്ക്കല്‍,7 മണിക്ക് ഉഷ:പൂജ, തുലാഭാരം, 8.30 ന് അക്ഷരശ്ലോകസദസ്സ്, 9.30 ന് ഭജനാമൃതം, 12 മണിക്ക് മഹാപൂജ വൈകുന്നേരം5.30 ന് നടതുറക്കല്‍, 6 മണിക്ക് ആഴിപൂജ, താലപ്പൊലി എഴുന്നള്ളത്ത്, 6.30 ന് തായമ്പക, 8 മണിക്ക് തിരുവാതിര, ഭജന,8.30 ന് അത്താഴ പൂജ, 9 മണിക്ക് ആഴി ഒരിക്കല്‍ 10 മണിക്ക് മേളം, നൃത്തോത്സവം 11.45 ന് ആഴി പൂജ. എല്ലാ ദിവസവും അന്നദാനം ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *