ജില്ലയിലെ പട്ടിക വര്‍ഗ്ഗ മേഖലയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാനായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പദ്ധതികള്‍ നടപ്പിലാക്കി വരുന്നതിന്റെ ഭാഗമായി ബന്തടുക്കടൗണ്‍ ഉന്നതി കുടിവെള്ള പദ്ധതി ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ അഡ്വ. എസ്.എന്‍ സരിത ഉദ്ഘാടനം ചെയ്തു. ടങ്ങില്‍ കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം അദ്ധ്യക്ഷത വഹിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് അംഗം ബി. കൃഷ്ണന്‍, കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്ത് അംഗം കെ. കുഞ്ഞിരാമന്‍ തവനം, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ പി.വി സുരേഷ്, ഉമ്മര്‍, നീലകണ്ഠന്‍, മഹേഷ് ഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കാസര്‍കോട് പട്ടിക വര്‍ഗ്ഗ വികസന ഓഫീസര്‍ കെ.കെ മോഹന്‍ദാസ് സ്വാഗതവും ബന്തടുക്ക ടൗണ്‍ ഉന്നതി പ്രതിനിധി രഘു നന്ദിയും പറഞ്ഞു.
2021- 22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തിലെ ബന്തടുക്ക ടൗണ്‍ ഉന്നതിയിലെ 4.26 ലക്ഷം രൂപ ചിലവില്‍ പൂര്‍ത്തീകരിച്ച കുടിവെള്ള പദ്ധതിയാണിത്.