പാലക്കുന്ന് : ജില്ലാ മൗണ്ടനീയറിങ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സബ്ബ് ജൂനിയര്‍, ജൂനിയര്‍ ട്രക്കിങ് ചാമ്പ്യന്‍ഷിപ്പ് 22 ന് രാവിലെ 9 മുതല്‍ ഉദുമ പാലക്കുന്ന് കാപ്പില്‍ ‘കെബിഎം’ മിനി സ്റ്റേഡിയത്തില്‍ നടക്കും. 27 മുതല്‍ 29 വരെ തിരുവനന്തപുരം നെയ്യാര്‍ ഡാമില്‍ നടക്കുന്ന സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പ് മത്സരത്തിലേക്കുള്ള ജില്ലാ ടീമിനെ അന്ന് തിരഞ്ഞെടുക്കും. മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള ആണ്‍ -പെണ്‍ കുട്ടികള്‍ വയസ്സ് തെളിയിക്കാനുള്ള രേഖയുമായി രാവിലെ 8.30 നകം എത്തണം. ഫോണ്‍ 9447037405.